SignIn
Kerala Kaumudi Online
Thursday, 25 April 2024 9.08 AM IST

അവധിദിനങ്ങൾക്ക് ശേഷം തിരക്ക്: ടിക്കറ്റിന് യു.ടി.എസ് ഉപയോഗിക്കണമെന്ന് റെയിൽവേ

rail

തൃശൂർ: നവരാത്രി അവധി ദിനങ്ങൾക്ക് ശേഷം റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരുടെ വൻതിരക്ക് അനുഭവപ്പെടുന്നതിനാൽ ടിക്കറ്റ് കിട്ടാതെ യാത്ര മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാൻ യു.ടി.എസ് ഓൺ മൊബൈൽ ആപ്പ് ഉപയോഗിക്കണമെന്ന് റെയിൽവേ.

ആപ്പ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ, റെയിൽ വാലറ്റിൽ മുൻകൂർ പണം നിക്ഷേപിച്ചോ അല്ലെങ്കിൽ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, യു.പി.ഐ, പേയ്‌മെന്റ് വാലറ്റുകൾ എന്നിവയിലൂടെ തത്സമയമോ ടിക്കറ്റിന്റെ പണം അടയ്ക്കാം. റെയിൽ വാലറ്റിൽ നിക്ഷേപിക്കുന്ന മുൻകൂർ തുകയ്ക്ക് നിലവിൽ മൂന്ന് ശതമാനം ബോണസ് നൽകുന്നുണ്ട്. സ്റ്റേഷനിൽ നിന്നും 20 മീറ്റർ അകലത്തിൽ വരെ ഇത്തരത്തിൽ ടിക്കറ്റെടുക്കാം. സ്റ്റേഷനിലെത്തിയാണ് ടിക്കറ്റെടുക്കുന്നതെങ്കിൽ, അവിടെ പതിച്ചിട്ടുള്ള ക്യുആർ കോഡ് ആപ്പിലൂടെ സ്‌കാൻ ചെയ്ത് സ്റ്റേഷനിൽ നിന്നുള്ള ടിക്കറ്റ് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കുന്നതിന് മുമ്പേ എടുക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RAIL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.