കൊല്ലം: കേരളകൗമുദിയുടെയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയന്റെയും ശാരദാമഠത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങിൽ ശാരദാമഠം അക്ഷരമധുരത്തിന്റെ പുണ്യഭൂമിയായി മാറി.
ശാരദാ സന്നിധിയിൽ രാവിലെ ക്ഷേത്രം തന്ത്രി പട്ടത്താനം തടത്തിൽ മഠം ടി.കെ. ചന്ദ്രശേഖരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻശങ്കർ ഭദ്രദീപം തെളിച്ചു. എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ, യോഗം കൗൺസിലർ പി. സുന്ദരൻ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റെസിഡന്റ് എഡിറ്ററുമായ എസ്. രാധാകൃഷ്ണൻ, രമേശ്, മഹിമ അശോകൻ, അഡ്വ. എസ്. ഷേണാജി, നേതാജി ബി.രാജേന്ദ്രൻ, ബി. പ്രതാപൻ, ജി. രാജ്മോഹൻ, ഇരവിപുരം സജീവൻ, പുണർതം പ്രദീപ്, ഷാജി ദിവാകർ, ഷീല നളിനാക്ഷൻ, എം. സജീവ്, ജി. രാജ്മോഹൻ, പ്രമോദ് കണ്ണൻ, മങ്ങാട് ജി. ഉപേന്ദ്രൻ, ചന്തു, ധനപാലൻ, ഉണ്ണിക്കൃഷ്ണൻ, മുണ്ടയ്ക്കൽ രാജീവൻ, ടി.എസ്. ബാഹുലേയൻ, ജി. വേണുഗോപാൽ, ഡി. വിലസീധരൻ, ബാബുരാജ് തംബുരു, ഡോ. സുജിത്ത്, ഡോ. മേഴ്സി ബാലചന്ദ്രൻ, സനത് മൺറോ, ഹരി ഇരവിപുരം, വിനുരാജ്, ബൈജുലാൽ, കെ.എസ്. ഷിബു, സുന്ദരൻ വടക്കേവിള, സുന്ദരേശപ്പണിക്കർ, ധനരാജൻ, ആരാമം സുരേഷ്, ഓമനക്കുട്ടൻ, തൊളിയറ പ്രസന്നകുമാർ, ബിന്ദു ശ്രീകുമാർ, ഗീത സുകുമാരൻ, കൃഷ്ണകുമാർ, ക്ഷേത്രം മേൽശാന്തി സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
കേരളകൗമുദിക്ക് പുറമേ എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ്, വനിതാസംഘം, യൂത്ത് മൂവ്മെന്റ് തുടങ്ങിയവയുടെ പ്രവർത്തകർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |