പാരിപ്പള്ളി: പാരിപ്പള്ളിയിൽ മോഷണം വ്യാപകമാകുന്നു.ചൊവ്വാഴ്ച രാത്രി മടത്തറ റോഡിൽ പ്രവർത്തിക്കുന്ന ഐവ ബേക്കറിയിലും കാഞ്ഞിരത്തിൻമൂട്ടിൽ ഏജൻസിയിലുമാണ് മോഷണം നടന്നത്.ഐവ ബേക്കറിയുടെ പൂട്ട് പൊളിച്ച് മൂവായിരം രൂപയാണ് മോഷ്ടിച്ചത്.കാഞ്ഞിരത്തിൻമൂട്ടിൽ ഏജൻസിയിൽ പൂട്ട് പൊളിച്ച് ഗോഡൗണിൽ കടന്നെങ്കിലും ഒാഫീസിൽ കടക്കാൻ കഴിഞ്ഞില്ല. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് മോഷ്ടാവിന്റെ ചിത്രം ലഭിച്ചു.പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.ഒരാഴ്ച മുൻപ് മടത്തറ റോഡിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിൽ നിന്ന് മുപ്പതിനായിരം രൂപയും സമീപത്തെ പച്ചക്കറി കടയിൽ നിന്ന് രണ്ടായിരം രൂപയും മോഷണം പോയിരുന്നു.