SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.27 PM IST

കടപ്പാറ റോഡിലൂടെ ദുരിത യാത്ര

road

മംഗലംഡാം: രണ്ടാംപുഴ കടപ്പാറ റോഡ് തകർന്നു. ഇതോടെ മലയോര പാതയിൽ യാത്ര ദുരിതമേറി. മംഗലംഡാം കടപ്പാറ റോഡിൽ രണ്ടാം പുഴ മുതൽ കടപ്പാറവരെയുള്ള മൂന്ന് കിലോമീറ്റർ ദൂരമാണ് പൂർണമായും തകർന്ന് കിടക്കുന്നത്. പൊൻകണ്ടം കടപ്പാറ റോഡ് പി.ഡബ്യൂ.ഡി ഏറ്റെടുത്തതാണെന്ന് പറഞ്ഞിരുന്നെങ്കിലും രണ്ടാം പുഴവരെ മാത്രമാണ് നവീകരിച്ചത്. അതും റോഡിന് വലിയ കേടുപാടില്ലാത്ത സ്ഥലത്താണ് കരാറുകാരൻ മെയിന്റനൻസ് പണികൾ ചെയ്തത്. കൂടുതൽ തകർന്ന് കിടക്കുന്ന രണ്ടാം പുഴ മുതലുള്ള ഭാഗമെത്തിയപ്പോൾ തങ്ങളുടെ ദൂരപരിധി കഴിഞ്ഞെന്നും ഇനി ചെയ്യാൻ വകുപ്പില്ലെന്നുമാണ് കരാറുകാരൻ അറിയിച്ചത്. നിലവിൽ ആരാണ് ഈ റോഡിന്റെ ബാക്കി ഭാഗം അറ്റകുറ്റപണി ചെയ്യുക എന്ന നാട്ടുകാരുടെ ചോദ്യത്തിന് ബന്ധപ്പെട്ട അധികൃതർക്കും വ്യക്തമായ മറുപടിയില്ല. ബസ് സർവീസടക്കം ഒട്ടേറെ വാഹനങ്ങൾ കടന്ന് പോകുന്ന ഈ മലയോര പാത അടിയന്തരമായി നന്നാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.