SignIn
Kerala Kaumudi Online
Saturday, 20 April 2024 8.53 AM IST

ഭാരത് ജോഡോ യാത്ര, സോണിയയ്ക്ക് മുന്നിൽ മുട്ട്മടക്കി രാഹുൽ ഗാന്ധി

sonia-rahul

ന്യൂഡൽഹി: കർണാടകയിലൂടെ കടന്ന് പോകുന്ന ഭാരത് ജോഡോ യാത്രയിൽ സോണിയ ഗാന്ധി പങ്കെടുക്കും എന്ന വാർത്ത വലിയ ആവേശത്തോടെയാണ് കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തത്. കാരണം കോവിഡ്ബാധയ്ക്ക് ശേഷം സോണിയ ഗാന്ധി ആദ്യമായി ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന്റെ പ്രഖ്യാപനമായിരുന്നു അത്. അതിൻ പ്രകാരം ഇന്ത്യൻ നാഷണൽ കോൺഗ്രസ് അദ്ധ്യക്ഷ കൂടിയായ സോണിയ ഗാന്ധി ഇന്ന് രാഹുൽ ഗാന്ധിയോടൊപ്പം പദയാത്രയുടെ ഭാഗമായി മാറി. 2016ൽ വരാണസിയിൽ നടന്ന റോഡ് ഷോയ്ക്ക് ശേഷം ഇതാദ്യമായി ആയിരുന്നു സോണിയ ഗാന്ധി കർണാടകയിലെ മാണ്ഡ്യയിൽ ഇന്ന് നടന്ന പോലൊരു ബൃഹത്ത് പരിപാടിയുടെ ഭാഗമായി തീരുന്നത്.

ബി ജെ പി സർക്കാരിനെ അധികാരത്തിൽ നിന്ന് ഇറക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായെങ്കിലും രാഷ്ട്രീയപരമല്ലാത്ത കാരണത്തിനായിരുന്നു സോണിയ ഗാന്ധി ഇന്ന് വാർത്തകളിൽ നിറഞ്ഞത്. പദയാത്രയ്ക്കിടയിൽ രാഹുൽ ഗാന്ധി അമ്മയുടെ ഷൂ ശരിയായി ധരിക്കാൻ സഹായിച്ചിരുന്നു. മുട്ട് കുത്തിയിരുന്ന് സോണിയ ഗാന്ധിയുടെ ഷൂ-ലേസ് കെട്ടിക്കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ വീഡിയോ ദൃശ്യങ്ങൾ വാർത്താ മാദ്ധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വലിയ രീതിയിൽ പ്രചരിക്കുക ആയിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അമ്മ എന്ന അടിക്കുറിപ്പോടെ കോൺഗ്രസിന്റെ ട്വിറ്റർ അക്കൗണ്ടിലും പോസ്റ്റ് ചെയ്യുകയുണ്ടായി. കൂടാതെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന കോൺഗ്രസ് നേതാവ് ശശി തരൂർ അടക്കം രാഹുലും സോണിയയുമടങ്ങുന്ന ചിത്രം ഷെയർ ചെയ്യുകയുണ്ടായി.

നിരവധി പാർട്ടിപ്രവർത്തകരോടൊപ്പം ഇന്നത്തെ ഭാരത് ജോഡോ മാർച്ചിന്റെ ഭാഗമായ 75 വയസ്സുകാരിയായ സോണിയ ഗാന്ധി, ഇടയ്ക്ക് ചെറിയ ഇടവേള എടുത്ത് കാറിലേയ്ക്ക് മടങ്ങിയെങ്കിലും തിരികെയെത്തി വീണ്ടും മാർച്ചിനോടൊപ്പം പങ്കുചേർന്നു.

കന്യാകുമാരിയിൽ നിന്നും സെപ്തംബർ മാസം ഏഴാം തീയതി ആരംഭിച്ച ഭാരത് ജോഡോ യാത്ര സെപ്തംബർ 30-ാണ് കർണാടകയിലേയ്ക്ക് പ്രവേശിച്ചത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര 12 സംസ്ഥാനങ്ങളിലൂടെ 3,570 കിലോ മീറ്റർ ദൂരം സഞ്ചരിക്കും. ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ വഴി സഞ്ചരിച്ച് കഴിഞ്ഞാൽ ഉടനെ തന്നെ രാഹുലും നേതാക്കളും അടങ്ങുന്ന സംഘം അടുത്ത ഘട്ടമായ ഉത്തരേന്ത്യയിലേയ്ക്ക് കാൽനടയായി തന്നെ സ‌ഞ്ചരിച്ച് തുടങ്ങും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SONIYA, RAHULGANDI, INC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.