കളമശേരി: മുൻ എം.പിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറിയും ജി.സി.ഡി.എ ചെയർമാനുമായ കെ. ചന്ദ്രൻപിള്ളയുടെ മാതാവും പരേതനായ കേശവപിള്ളയുടെ ഭാര്യയുമായ സരസ്വതി അമ്മ (93) നിര്യാതയായി. ഏലൂർ മഞ്ഞുമ്മൽ സരസ്വതി വിലാസത്തിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. മറ്റ് മക്കൾ: കെ. വിക്രമൻ പിള്ള (റിട്ട. പ്രോജക്ട് മാനേജർ, ശക്തി പേപ്പർ മിൽ). പ്രൊഫ. കെ. വാസുദേവൻപിള്ള (എൻ.എസ്.എസ് കോളേജ്, നെന്മാറ, പാലക്കാട്), പാർവതി ബാലസുബ്രഹ്മണ്യൻ (ഡി.ജി.എം ഫിനാൻസ്, ഫാക്ട്). മരുമക്കൾ: പ്രസന്ന, ഷീല, രാജി, ബാലസുബ്രഹ്മണ്യൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |