SignIn
Kerala Kaumudi Online
Saturday, 20 April 2024 3.34 AM IST

ഒമ്പതാം ഉത്സവം

isl

ഐ.എസ്.എൽ ഒൻപതാം സീസണിന് ഇന്ന് കൊച്ചിയിൽ തുടക്കം

ആദ്യ മത്സരം കേരള ബ്ളാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിൽ

കൊച്ചി : കൊവിഡിന്റെ നിയന്ത്രണങ്ങളിൽ നിന്ന് മുക്തമായി ഇന്ത്യൻ ഫുട്ബാളിന്റെ ഉത്സവകാലത്തിന് വീണ്ടും ജനാരവങ്ങൾക്കിടയിൽ കൊടിയേറ്റ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ ഒൻപതാം സീസണിന് ഇന്ന് രാത്രി ഏഴുമണിക്ക് കൊച്ചി കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കിക്കോഫ്. ആദ്യ മത്സരത്തിൽ കേരളത്തിലെ കളിയാരാധകരുടെ ചങ്കിടിപ്പായി മാറിയ കേരള ബ്ളാസ്റ്റേഴ്സ്, ബംഗാൾ ഫുട്ബാളിന്റെ പ്രൗഡപാരമ്പര്യം പേറുന്ന ഈസ്റ്റ് ബംഗാളുമായാണ് ഏറ്റുമുട്ടുന്നത്. രാത്രി 7.30നാണ് മത്സരം ആരംഭിക്കുന്നത്.

കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവയിൽ നടത്തപ്പെട്ട ഐ.എസ്.എൽ പഴയ രീതിയിൽ ഹോം ആൻഡ് എവേ മത്സരങ്ങളിലേക്ക് മടങ്ങിവരികയാണ് ഈ സീസൺ മുതൽ. 11 ടീമുകളാണ് ഈ സീസണിലും മാറ്റുരയ്ക്കാനുള്ളത്. മത്സരങ്ങൾ വാരാന്ത്യങ്ങളിലേക്ക് കേന്ദ്രീകരിക്കുന്നു എന്നതാണ് ഈ സീസണിലെ പ്രധാന മാറ്റം. അതിനൊപ്പം പ്ളേ ഓഫ് ക്രമീകരണവും എത്തിയിട്ടുണ്ട്. ഹോം ആൻഡ് എവേ മത്സരങ്ങളിൽ പോയിന്റ് പട്ടികയിൽ ആദ്യ നാലുസ്ഥാനത്തെത്തുന്നവർ സെമിയിലേക്ക് കടക്കുന്ന പഴയ രീതിക്ക് പകരം ഇത്തവണ മുതൽ ആദ്യ രണ്ട് സ്ഥാനത്തെത്തുന്നവർക്ക് മാത്രമാണ് നേരിട്ട് സെമി പ്രവേശനം. മൂന്നുമുതൽ ആറുവരെ സ്ഥാനങ്ങളിലെത്തുന്ന നാലു ടീമുകളെ ഉൾപ്പെടുത്തി പ്ളേ ഓഫിൽ എലിമിനേറ്റർ മത്സരങ്ങൾ കളിപ്പിച്ച് അതിൽ വിജയിക്കുന്നവരെ സെമിയിലെത്തിക്കും. 2023 മാർച്ച് മാസത്തിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

ഹൈദരാബാദ് എഫ്.സിയാണ് നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാർ. കഴിഞ്ഞ സീസൺ ഫൈനലിൽ കേരള ബ്ളാസ്റ്റേഴ്സിനെ കീഴടക്കിയാണ് ഹൈദരാബാദ് കന്നിക്കിരീടമണിഞ്ഞത്. തുടർച്ചയായ സീസണുകളിൽ നിരാശപ്പെടുത്തിയിരുന്ന കേരള ബ്ളാസ്റ്റേഴ്സ് കഴിഞ്ഞ സീസണിലും തുടക്കത്തിൽ മോശമായിരുന്നവെങ്കിലും പിന്നീട് ഇവാൻ വുകോമനോവിച്ച് എന്ന സെർബിയൻ പരിശീലകന് കീഴിൽ അത്ഭുതപ്രകടനവുമായി ഫൈനൽ വരെ എത്തുകയായിരുന്നു. കഴിഞ്ഞ സീസണിലെ സൂപ്പർ താരങ്ങളായ അൽവാരോ വസ്ക്വേസ് , ജോർജ് പെരേര ഡയസ്, വിൻസി ബാരറ്റോ, ചെഞ്ചോ, സിപോവിച്ച് തുടങ്ങിയവർ ഇപ്പോൾ സംഘത്തിലില്ലെങ്കിലും പുതിയൊരു ടീമിനെ വാർത്തെടുത്ത് മഞ്ഞപ്പടയ്ക്ക് കന്നിക്കിരീടം സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് വുകോമനോവിച്ച്.

11 ടീമുകൾ

(ടീം,ക്യാപ്ടൻ,കോച്ച് എന്ന ക്രമത്തിൽ )

1. കേരള ബ്ളാസ്റ്റേഴ്സ് - ജെസെൽ കാർനെയ്റോ - ഇവാൻ വുകോമനോവിച്ച്

2. ഈസ്റ്റ് ബംഗാൾ - ഇവാൻ ഗോൺസാലസ് - സ്റ്റീഫൻ കോൺസ്റ്റന്റൈൻ

3.എ.ടി.കെ മോഹൻ ബഗാൻ -പ്രീതം കോട്ടാൽ -യുവാൻ ഫെറാൻഡോ

4. ബെംഗളുരു എഫ്.സി - സുനിൽ ഛെത്രി -സൈമൺ ഗ്രേസൺ

5. ചെന്നൈയിൻ എഫ്.സി- അനിരുദ്ധ് ഥാപ്പ - തോമസ് ബ്രാഡിച്ച്

6.എഫ്.സി ഗോവ - ബ്രാൻഡൺ ഫെർണാണ്ടസ് -കാർലോസ് പെന

7.ഹൈദരാബാദ് എഫ്.സി - യാവോ വിക്ടർ - മനോലോ മാർക്കസ്

8.ജംഷഡ്പുർ എഫ്.സി -പീറ്റർ ഹാർട്ട്ലി-എയ്ദി ബൂത്രോയ്ഡ്

9.മുംബയ് സിറ്റി- മുർത്താദ ഫൾ- ഡെസ് ബക്കിംഗ്ഹാം

10. ഒഡിഷ എഫ്.സി- കാർലോസ് ഡെൽഗാഡോ- ജോസപ് ഗോംപാവു

11. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്-പ്രഖ്യാപിച്ചിട്ടില്ല- മാർക്കോ ബാൽബുൾ

7

ക്ളബുകൾക്ക് പുതിയ പരിശീലകർ.ബ്ളാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയുമടക്കം നാലുക്ളബുകൾ മാത്രമാണ് പരിശീലകരെ നിലനിറുത്തിയത്.

6

വിദേശ കളിക്കാരെ ഓരോ ക്ളബിനും ടീമിലെടുക്കാം. അതിൽ ഒരാൾ ഏഷ്യൻ രാജ്യത്തുനിന്ന് ഉള്ളയാൾ ആയിരിക്കണം. ഇതിൽ നാലുപേരെ ഒരു സമയത്ത് പ്ളേയിംഗ് ഇലവനിൽ ഉൾപ്പെടുത്താം.

3

കൊൽക്കത്ത കേന്ദ്രമാക്കിയുള്ള അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ് ആദ്യ ഐ.എസ്.എൽ കിരീടം നേടിയത്. ഇതേപേരിൽ ഒരിക്കൽക്കൂടി ചാമ്പ്യന്മാരായ ക്ളബ് പിന്നീട് എ.ടി.കെ മോഹൻബഗാനായശേഷവും ഒരു തവണ കിരീടം നേടി. ആകെ മൂന്ന് കിരീടങ്ങൾ. രണ്ട് തവണ കിരീടം നേടിയ ചെന്നൈ എഫ്.സിയാണ് ഇക്കാര്യത്തിൽ രണ്ടാമത്. ബെംഗളുരു,ഹൈദരാബാദ്, മുംബയ് എന്നിവർ ഓരോ തവണ ജേതാക്കളായി.

6

കേരള ബ്ളാസ്റ്റേഴ്സ് ഉൾപ്പടെ ആറു ക്ളബുകൾ ഇതുവരെ കിരീടം നേടിയിട്ടില്ല. നോർത്ത് ഈസ്റ്റ് യുണൈറ്റഡ്,എഫ്.സി ഗോവ,ഒഡിഷ എഫ്.സി,ജംഷഡ്പുർ എഫ്.സി,ഈസ്റ്റ് ബംഗാൾ എന്നിവരാണ് ബ്ളാസ്റ്റേഴ്സിനെക്കൂടാതെ ഇനിയും കിരീടം നേടാത്തവർ.

3

തവണ കേരള ബ്ളാസ്റ്റേഴ്സ് ഫൈനലിൽ കളിച്ചു.രണ്ട് തവണയും തോൽപ്പിച്ചത് അത്‌ലറ്റിക്കോ ഡി കൊൽക്കത്തയാണ്.കഴിഞ്ഞ സീസണിൽ ഹൈദരാബാദ് എഫ്.സിയാണ് പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചത്.

ഐ.എസ്.എൽ ചാമ്പ്യന്മാർ ഇതുവരെ

2014 - അത്‌ലറ്റിക്കോ ഡി കൊൽക്കത്ത

2015 -ചെന്നൈയിൻ എഫ്.സി

2016- അത്‌ലറ്റിക്കോ ഡി കൊൽക്കത്ത

2017/18- ചെന്നൈയിൻ എഫ്.സി

2018/19- ബെംഗളുരു എഫ്.സി

2019/20- എ.ടി.കെ ബഗാൻ

2020/21- മുംബയ് സിറ്റി

2021/22- ഹൈദരാബാദ് എഫ്.സി

ബ്ളാസറ്റേഴ്സിന്റെ മത്സരങ്ങൾ

കൊച്ചി

ഇന്ന്

Vs ഈസ്റ്റ് ബംഗാൾ

ഒക്ടോബർ 16 ഞായർ

Vs എ.ടി.കെ ബഗാൻ

ഒക്ടോബർ 28 വെള്ളി

Vs മുംബയ് സിറ്റി

നവംബർ 13 ഞായർ

Vs എഫ്.സി ഗോവ

ഡിസംബർ 11 ഞായർ

Vs ബെംഗളുരു എഫ്.സി

ഡിസംബർ 26 തിങ്കൾ

Vs ഒഡിഷ

ജനുവരി 3 ചൊവ്വ

Vs ജംഷഡ്പുർ

ജനുവരി 29 ഞായർ

Vs നോർത്ത്‌ ഈസ്റ്റ്

ഫെബ്രുവരി 7 ചൊവ്വ

Vs ചെന്നൈയിൻ

ഫെബ്രുവരി 26 ഞായർ

Vs ഹൈദരാബാദ്

എവേ മാച്ചുകൾ

ഒക്ടോബർ 23 ഞായർ

Vs ഒഡിഷ

നവംബർ 5 ശനി

Vs നോർത്ത് ഈസ്റ്റ്

നവംബർ 19 ശനി

Vs ഹൈദരാബാദ്

ഡിസംബർ 4 ഞായർ

Vs ജംഷഡ്പുർ

ഡിസംബർ 19 തിങ്കൾ

Vs ചെന്നൈയിൻ

ജനുവരി 8 ഞായർ

Vs മുംബയ്

ജനുവരി 22 ഞായർ

Vs ഗോവ

ഫെബ്രുവരി 3 വെള്ളി

Vs ഈസ്റ്റ് ബംഗാൾ

ഫെബ്രുവരി 11 ശനി

Vs ബെംഗളുരു

ഫെബ്രുവരി 18 ശനി

Vs എ.ടി.കെ ബഗാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, ISL
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.