മുംബയ്: പുരുഷന്മാരെ കെട്ടിപ്പിടിച്ച് സ്വർണവും മൊബൈൽ ഫോണും കവരുന്ന സ്ത്രീ അറസ്റ്റിൽ. ഗീത പട്ടേൽ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. എഴുപത്തിരണ്ടുകാരനായ മുംബയ് മലാഡ് സ്വദേശിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവമായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഷോപ്പിംഗിന് ശേഷം എഴുപത്തിരണ്ടുകാരൻ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഓട്ടോയ്ക്ക് കൈകാണിച്ച് ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. അദ്ദേഹം വാഹനത്തിൽ കയറാൻ അനുമതിയും നൽകി. ഒരു കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ പ്രതി ഓട്ടോ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നന്ദിസൂചകമായി വയോധികനെ ആലിംഗനം ചെയ്തു.
വീട്ടിലെത്തിയപ്പോഴാണ് ഒരുലക്ഷം രൂപയുടെ സ്വർണമാല നഷ്ടമായ വിവരം എഴുപത്തിരണ്ടുകാരൻ അറിയുന്നത്. ഉടൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനുമുൻപും ഗീത സമാനരീതിയിൽ നിന്ന് പണവും സ്വർണവും കവർന്നിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |