SignIn
Kerala Kaumudi Online
Thursday, 25 April 2024 2.26 PM IST

സൈനിക ക്യാമ്പിൽ വൻ സ്ഫോടനം, രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി, ഒരാൾക്ക് ഗുരുതര പരിക്ക്

firing-range

ന്യൂഡൽഹി: ത്സാൻസിയിൽ സൈനിക ക്യാമ്പിലുണ്ടായ അപകടത്തിൽ രണ്ട് സൈനികർക്ക് ജീവൻ നഷ്ടമായി . ടാങ്കറിന്റെ ബാരൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശിയായ നായിബ് സുബേദാർ സുമർ സിംഗ് ബഗാരിയ (41), സുഖന്ത മണ്ഡൽ എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. ടാങ്ക് ഡ്രൈവർ സന്ത് കബീർ നഗർ സ്വദേശി പ്രദീപ് സിംഗ് യാദവിനാണ് ഗുരുതരമായി പരിക്കേറ്റത്.

ബബിനയിലെ സൈന്യത്തിന്റെ ഫീൽഡ് ഫയറിംഗ് റേഞ്ചിൽ വ്യാഴാഴ്ച രാത്രിയാണ് അപകടം നടന്നത്.പതിവ് അഭ്യാസത്തിനിടെ സൈന്യത്തിന്റെ ടി-90 പീരങ്കിയുടെ ബാരൽ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ACCIDENT AT BABINA CANTT FIELD FIRING RANGE, TWO SOLDIERS DEAD, ONE INJURED
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.