കൊച്ചി: നഗരസഭ 61-ാം ഡിവിഷൻ രവിപുരം വാർഡ് കൗൺസിലർ എസ്. ശശികലയും ലയൺസ് ക്ലബ് ഒഫ് കൊച്ചിനും ജോവാന ഹോളിഡേയ്സിന്റെ സഹകരണത്തോടെ ഡിവിഷനിലെ കാൻസർ ബാധിതരായ എട്ടു കുട്ടികൾ, ഭിന്നശേഷിക്കാരായ രണ്ടുപേർ, ഇവരുടെ രക്ഷിതാക്കൾ എന്നിവരുൾപ്പെടെ 22 പേർക്കായി 'ഫ്ളൈ ഹൈ വിത്ത് ഹോപ്' ആകാശ യാത്ര നടത്തും. 10ന് രാവിലെ ഏഴുമണിക്ക് എറണാകുളം ഡർബാർ ഹാൾ ഗ്രൗണ്ടിൽ ഹൈബി ഈഡൻ എം.പി യാത്ര ഉദ്ഘാടനം ചെയ്യും. നടൻ ദിലീപ് ഫ്ളാഗ് ഓഫ് ചെയ്യും. രാവിലെ 10.15ന് നെടുമ്പാശേരിയിൽ നിന്ന് തിരുവനന്തപുരത്തേക്കാണ് യാത്ര. വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് 11ന് എ.സി ബസിൽ കൊച്ചിയിലേക്ക് മടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |