തിരുവനന്തപുരം: ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനവും പോസ്റ്റർ പ്രകാശനവും മുഖ്യപ്രഭാഷണവും തൊഴിൽ-നൈപുണ്യ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. കൊച്ചിൻ ഷിപ്പ്യാർഡിൽ നടന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്പ്യാർഡ് ഡയറക്ടർ (ഓപ്പറേഷൻസ്) ശ്രീജിത്ത് കെ.എൻ അദ്ധ്യക്ഷത വഹിച്ചു പി.പ്രമോദ്, ഡി.ലാൽ, അനിൽ കുര്യാക്കോസ്, ശിവകുമാർ, സലിൻ.എ., സുബ്രഹ്മണ്യൻ കെ.കെ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |