SignIn
Kerala Kaumudi Online
Thursday, 25 April 2024 12.09 AM IST

മരട് നഗരസഭയിൽ ഫാഷൻ ഡിസൈനിംഗ് പരിശീലനം

fashion-designing
മരട് നഗരസഭയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങും സംയുക്തമായി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തയ്യൽ, കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിനു മുന്നോടിയായുള്ള മീറ്റിങ് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്യുന്നു.

മരട്: നഗരസഭയും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗും സംയുക്തമായി സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് തയ്യൽ, കമ്പ്യൂട്ടർ എന്നിവയിൽ പരിശീലനം നൽകുന്നതിനു മുന്നോടിയായി മീറ്റിംഗ് സംഘടിപ്പിച്ചു. ഒരു വാർഡിൽ നിന്നും 30 വനിതകൾക്ക് വീതമാണ് ഇതുവഴി കോഴ്സിൽ ചേരാൻ അവസരം ലഭിക്കുന്നത്. മരട് നഗരസഭയിലെ ഇ.കെ.നായനാർ ഹാളിൽ നടന്ന മീറ്റിംഗി​ൽ ഇരുന്നൂറോളം വനിതകൾ പങ്കെടുത്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി. രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് നഗരസഭാ വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, മിനി ഷാജി, കൗൺസിലർമാരായ മോളി ഡെന്നി, ജയ ജോസഫ്, ലിവ് ഇൻ സോഫ്റ്റ് സ്റ്റഡി സെന്റർ ഡയറക്ടർ വിമൽ രാജ്, വ്യവസായ വകുപ്പ് ഫെസിലിറ്റേറ്റർ എബ്രഹാം വർഗീസ് എന്നിവർ സംസാരിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ഡിസൈനിംഗ് പ്രോഗ്രാം കോ ഓർഡിനേറ്റർ നിസാമുദ്ദീൻ കോഴ്സുകളെക്കുറിച്ച് വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FASHION DESIGNING
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.