അമ്പലപ്പുഴ: ശുചിത്വ - മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾക്കും, ഹരിത കർമ്മസേനയുടെ വാതിൽപ്പടി സേവനത്തിനുമുള്ള മോണിട്ടററിംഗ് സംവിധാനത്തിന് പുറക്കാട് പഞ്ചായത്തിൽ തുടക്കമായി. സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പാക്കുന്ന സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റത്തിന്റെ ഭാഗമായി, ആദ്യ ഘട്ടത്തിൽ പഞ്ചായത്തിലെ മുഴുവൻ വീടുകളുടേയും സ്ഥാപനങ്ങളുടെയും വിവരങ്ങൾ ഹരിത മിത്രം ഗാബേജ് ആപ്പ് വഴി ശേഖരിച്ച് ക്യൂ .ആർ കോഡ് പതിപ്പിക്കും. എച്ച്. സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എ .എസ്. സുദർശനൻ, വൈസ് പ്രസിഡന്റ് വി. എസ്. മായാദേവി, സി. ഡി .എസ് ചെയർ പേഴ്സൺ ബി .പ്രിയ, അംഗങ്ങളായ കെ .രാജീവൻ, അഡ്വ.വി. എസ്. ജിനു രാജ്, പ്രിയ അജേഷ്, വി. ഇ .ഒ രാജേഷ്, അഖിൽ, മിത്ര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |