ന്യൂഡൽഹി: വാർഷിക പരിശീലനത്തിനിടെ കരസേനയുടെ ടി-90 ടാങ്ക് ബാരൽ പൊട്ടിത്തെറിച്ച് രണ്ട് സൈനികർക്ക് ദാരുണാന്ത്യം. ടാങ്കിന്റെ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉത്തർപ്രദേശിലെ ഝാൻസിയിലുള്ള ബാബിന കന്റോൺമെന്റ് ഫയർറേഞ്ചിൽ നടന്ന അപകടത്തിൽ നൈബ് റിസാൽദാർ സുമർ സിംഗ് ബഗാരിയയും സോവർ സുകാന്ത മൊണ്ടലുമാണ് മരിച്ചത്. കമാൻഡറായ ജെ.ഡി.ഒയും ഗണ്ണറായ ജവാനും ഡ്രൈവറുമാണ് ടാങ്കിലുണ്ടായിരുന്നത്.
മൂന്നുപേർക്കും പ്രാഥമിക ശുശ്രൂഷ നൽകി ബബിന സൈനിക ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഗുരുതരമായി പൊള്ളലേറ്റ സുമർ സിംഗിനെയും സുകാന്തയെയും രക്ഷിക്കാനായില്ല. ഡ്രൈവർ അപകടനില തരണം ചെയ്തതായി കരസേന അറിയിച്ചു. സംഭവത്തിൽ കരസേന അന്വേഷണത്തിന് ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |