SignIn
Kerala Kaumudi Online
Thursday, 18 April 2024 5.03 PM IST

എൽനയ്ക്ക് കണ്ണീരോടെ യാത്രാമൊഴി

a

ചോറ്റാനിക്കര: വടക്കഞ്ചേരി ബസപകടത്തിൽ മരിച്ച മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയോസ് വിദ്യാനികേതൻ സ്കൂൾ വിദ്യാർത്ഥിനി എൽന ജോസിന് (15) നെഞ്ചു നുറുങ്ങുന്ന വേദനയോടെ നാട് യാത്രാമൊഴിയേകി. കണ്യാട്ടുനിരപ്പ് സെന്റ് ജോൺസ് ഓർത്തഡോക്സ് സുറിയാനി പള്ളി സെമിത്തേരിയിൽ ഇനി അന്ത്യവിശ്രമം. അന്ത്യചുംബനം നൽകി കുടുംബം അവളെ യാത്രയാക്കി.

കെട്ടിട നിർമ്മാണ ഉപകരണങ്ങൾ വാടകയ്ക്കു നൽകുന്ന സ്ഥാപനം നടത്തുന്ന തിരുവാണിയൂർ ചെമ്മനാട് വെമ്പിള്ളിമറ്റത്തിൽ ജോസ് ജോസഫിന്റെയും ഷൈനുവിന്റെയും മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് പത്താം ക്ലാസുകാരി എൽന. പഠനത്തോടൊപ്പം പാട്ടിലും മിടുക്കിയായിരുന്നു. ഇടവകപ്പള്ളിയിലെ ഗായകസംഘത്തിൽ സജീവമായിരുന്നു എൽനയും ചേച്ചി എയ്ഞ്ചലും. സൺഡേ സ്കൂൾ കലോത്സവം സംഘഗാനത്തിൽ എൽനയുടെ ടീം ഒന്നാംസ്ഥാനം നേടിയിരുന്നു. ജില്ലാ മത്സരത്തിന്‌ പരിശീലനം കഴിഞ്ഞാണ്‌ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോയത്. നാളെയാണ് ജില്ലാ മത്സരം തീരുമാനിച്ചിരുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.