SignIn
Kerala Kaumudi Online
Tuesday, 16 April 2024 6.57 PM IST

വിഴിഞ്ഞത്തെ സമരപ്പന്തൽ പൊളിക്കണം: ഹൈക്കോടതി

vizhinjam

കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിലേക്കുള്ള റോഡ് തടസപ്പെടുത്തുന്ന സമരപ്പന്തൽ എത്രയും വേഗം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.

തുറമുഖ നിർമ്മാണം ഉടനടി നിറുത്തിവച്ച് ആഘാത പഠനം നടത്തണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ലത്തീൻ തിരുവനന്തപുരം അതിരൂപതയുടെ ആഭിമുഖ്യത്തിലാണ് സമരം തുടരുന്നത്. ഇതിനെതിരെ പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പും നിർമ്മാണകരാർ എടുത്ത ഹോവെ എൻജിനീറയിംഗ് പ്രൊജക്ട്സും നൽകിയ ഹർജികളിലാണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്. പദ്ധതി പ്രദേശത്ത് ജീവനക്കാരെയും വാഹനങ്ങളെയും തടയരുതെന്നും മതിയായ പൊലീസ് സംരക്ഷണം നൽണമെന്നും സെപ്തംബർ ഒന്നിന് സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനുശേഷവും സമരക്കാർ പണികൾ തടസപ്പെടുത്തുകയാണെന്നും കോടതി ഉത്തരവ് സർക്കാർ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ഹർജിക്കാർ കോടതിയലക്ഷ്യ ഹർജികൾ നൽകി. ഈ ഹർജികളും ഇന്നലെ ഹൈക്കോടതി പരിഗണിച്ചു.ഹർജി ഒക്ടോബർ 12 നു വീണ്ടും പരിഗണിക്കും.

പന്തൽ
പൊ​ളി​ക്കി​ല്ല:
സമരസമി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​വി​ഴി​ഞ്ഞം​ ​സ​മ​ര​പ്പ​ന്ത​ൽ​ ​പൊ​ളി​ക്കി​ല്ലെ​ന്ന് ​സ​മ​ര​സ​മി​തി​ ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​റും,​ ​ല​ത്തീ​ൻ​ ​അ​തി​രൂ​പ​ത​ ​വി​കാ​രി​ ​ജ​ന​റ​ലു​മാ​യ​ ​യൂ​ജി​ൻ​ ​പെ​രേ​ര​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
സ​മ​ര​ക്കാ​ർ​ ​പൊ​തു​വ​ഴി​ ​കൈ​യ്യേ​റി​യി​ട്ടി​ല്ല.​ ​വി​ഴി​ഞ്ഞ​ത്ത് ​തു​റ​മു​ഖം​ ​നി​ർ​മ്മി​ക്കു​ന്ന​ ​അ​ദാ​നി​ ​ഗ്രൂ​പ്പാ​ണ് ​പൊ​തു​വ​ഴി​ ​കൈ​യ്യേ​റി​യ​ത്.​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​പ​രി​ശോ​ധി​ച്ചി​ട്ട് ​കൂ​ടു​ത​ൽ​ ​പ്ര​തി​ക​രി​ക്കാം.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​നി​യ​മ​വ​ഴി​ക​ൾ​ ​തേ​ടു​മെ​ന്നും​ ​അ​ദ്ദേ​ഹം​ ​വ്യ​ക്ത​മാ​ക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VIZHINJAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.