SignIn
Kerala Kaumudi Online
Friday, 19 April 2024 11.58 PM IST

ഇന്ത്യയുടെ സ്വന്തം ‌ ഡിജിറ്റൽ രൂപ ഉടൻ

bb

മുംബയ്: സുരക്ഷിതത്വവും നിയന്ത്രണവും ഇല്ലാത്ത ക്രിപ്‌റ്റോകറൻസികൾക്ക് തടയിടാനും പേയ്മെന്റ് സേവനങ്ങൾ സജീവമാക്കാനും റിസർവ് ബാങ്ക് ഒരുക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സി.ബി.ഡി.സി) ഉടൻ ജനങ്ങളിലെത്തും.

റിസർവ് ബാങ്കിന്റെ കറൻസി നോട്ടുകളുടെ ഡിജിറ്റൽ രൂപമാണിത്. എന്നാൽ ഡിജിറ്റൽ രൂപ (ഇ-രൂപ / ഇ-റുപ്പി ) രൂപയ്ക്ക് പകരമല്ലെന്നും പേയ്മെന്റുകൾക്കായി കൂടുതൽ സുരക്ഷിതവും ലളിതവുമായ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും റിസർവ് ബാങ്ക് പറഞ്ഞു. നിലവിലെ പേയ്മെന്റ് സംവിധാനങ്ങൾ തുടരും. ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയ്ക്ക് കുതിപ്പേകാൻ ഉന്നമിടുന്ന ഇ-റുപ്പി ചില സേവനങ്ങൾക്ക് മാത്രമാണ് തുടക്കത്തിൽ അവതരിപ്പിക്കുക.

ബ്ളോക്ക് ചെയിൻ,​ ബിഗ് ഡേറ്റ തുടങ്ങിയ നൂതന സാങ്കേതിക സംവിധാനങ്ങൾ അടിസ്ഥാനമാക്കിയാണ് ഇ-റുപ്പി ഒരുക്കുന്നത്. ഹോൾസെയിൽ,​ റീട്ടെയിൽ ആവശ്യങ്ങൾക്ക് ഇ-റുപ്പി ഉപയോഗിക്കാം. ഉപയോഗരീതി വിശദമാക്കി റിസർവ് ബാങ്ക് ഇന്നലെ കോൺസെപ്‌റ്റ് നോട്ടും അവതരിപ്പിച്ചു.

റിസർവ് ബാങ്കിന്റെയും കേന്ദ്രസർക്കാരിന്റെയും മേൽനോട്ടമുണ്ടെന്നതാണ് ഇ-റുപ്പിയുടെ മികവ്. ഉപയോഗിക്കാൻ ബാങ്ക് അക്കൗണ്ട് വേണ്ട.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RBI, CBDC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.