കുറ്റിപ്പുറം : ആറ് ഗ്രാം ബ്രൗൺഷുഗറുമായി അന്യസംസ്ഥാന തൊഴിലാളിയായ മൂർഷിദാബാദ് ഫത്തേപൂർ റെയ്ഹാൻ അലി(30) അറസ്റ്റിൽ. വളാഞ്ചേരി കാവുംപുറത്താണ് താമസം. കഴിഞ്ഞ ആഴ്ച സമാന കേസിൽ അറസ്റ്റിലായ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇന്നലെ വൈകിട്ട് 4.30ന് കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ വച്ചാണ് അറസ്റ്റ്. അടിവസ്ത്രത്തിനുള്ളിൽ 50 ഓളം ചെറിയ കുപ്പികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു. ഒരു കുപ്പിക്ക് 1500 രൂപയിലധികം ഈടാക്കിയിരുന്നു. കൂടുതലും അന്യസംസ്ഥാന തൊഴിലാളികളാണ് ഉപഭോക്താക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |