SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.10 AM IST

മാദ്ധ്യമങ്ങൾ സൃഷ്ടിച്ച വിഭാഗീയതയെ മറികടന്ന പാർട്ടിയെന്ന് ജയദേവൻ

cpi

തൃശൂർ : മാദ്ധ്യമങ്ങൾ സൃഷ്ടിക്കുന്ന വിഭാഗീയതയെ മറികടന്ന പാർട്ടിയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയെന്ന് സി.പി.ഐ ദേശീയ കൗൺസിലംഗം സി.എൻ.ജയദേവൻ. പതാക ജാഥയ്ക്ക് തൃശൂരിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടിയെ ഗ്രൂപ്പുകളാക്കി തിരിച്ച്, വ്യക്തികളെ ഗ്രൂപ്പിലുൾപ്പെടുത്തി പരസ്പരമുള്ള പോര് മുറുക്കാനായി മാദ്ധ്യമങ്ങൾ എല്ലാവിധത്തിലുള്ള കുപ്രചരണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

വിജയവാഡയിൽ ഒക്ടോബർ 14 മുതൽ 18 വരെ നടക്കുന്ന സി.പി.ഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ ഉയർത്താനുള്ള പതാക ജാഥയ്ക്ക് ഉജ്ജ്വല സ്വീകരണം. എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് ദേശീയ നേതാക്കളായ വിക്കി മഹേശ്വരി, ആർ.തിരുമലൈ എന്നിവരുടെ നേതൃത്വത്തിൽ കൊല്ലത്ത് നിന്നും ടൂ വീലർ ജാഥയായിട്ടാണ് പതാക കൊണ്ടുപോകുന്നത്. കൊരട്ടി പൊങ്ങത്ത് പാർട്ടി ജില്ലാ കൗൺസിലിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിലംഗം കെ.പി.രാജേന്ദ്രൻ, സംസ്ഥാന കൗൺസിലംഗങ്ങളായ മന്ത്രി കെ.രാജൻ, കെ.ജി.ശിവാനന്ദൻ, പി.ബാലചന്ദ്രൻ എം.എൽ.എ, ഷീല വിജയകുമാർ, കെ.പി.സന്ദീപ്, രാകേഷ് കണിയാംപറമ്പിൽ, ഷീന പറയങ്ങാട്ടിൽ, മുതിർന്ന നേതാവ് കെ.ശ്രീകുമാർ, എം.എൽ.എമാരായ വി.ആർ.സുനിൽകുമാർ, ഇ.ടി.ടൈസൺ, മറ്റുനേതാക്കളായ ടി.കെ.സുധീഷ്, കെ.വി.വസന്തകുമാർ, കെ.കെ.രാജേന്ദ്രബാബു, എം.സ്വർണ്ണതല, സംസ്ഥാന കൗൺസിലംഗം അഡ്വ.ടി.ആർ.രമേഷ്‌കുമാർ, പതാകജാഥാ ക്യാപ്റ്റന്മാരായ വിക്കി മഹേശ്വരി, ആർ.തിരുമലൈ, അഡ്വ. കെ.ബി.സുമേഷ് എന്നിവരും സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, MEDIA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.