SignIn
Kerala Kaumudi Online
Thursday, 18 April 2024 10.03 PM IST

പൂക്കൾക്ക് പകരം പുസ്തകം ടി.എൻ.പ്രതാപന്റെ ആശയത്തിന് ഷാർജയിലെ വേദിയിലും അംഗീകാരം

tnp

തൃശൂർ: പാർലമെന്റംഗം എന്ന നിലയിൽ പങ്കെടുക്കുന്ന ചടങ്ങുകളിൽ പൂച്ചെണ്ടിനോ ഷാളിനോ പകരം പുസ്തകം സമ്മാനമായി സ്വീകരിക്കുന്ന ടി.എൻ.പ്രതാപൻ എം.പിയുടെ പ്രവർത്തനം ഷാർജയിലെ വേദിയിലും. ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഷാർജ ഇന്ത്യൻ സ്‌കൂളുകളിലെ ഇരുപതിനായിരത്തിൽ താഴെയുള്ള വിദ്യാർത്ഥികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നുമായി ഒരു ലക്ഷത്തിലേറെ പുസ്തകം ശേഖരിക്കുന്ന പദ്ധതിക്ക് തുടക്കമായി. ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്‌കൂളിൽ നടന്ന പുസ്തക സമാഹരണചടങ്ങിൽ ഹെഡ്‌ഗേൾ ഹൃദ്യ ഹന്ന ഷിബുവും ഹെഡ്‌ബോയ് ധനേഷ് സുധാകരനും പുസ്തകം എം.പിക്ക് കൈമാറി. കുറഞ്ഞത് ഒരു വിദ്യാർത്ഥിയിൽ നിന്നും ഒരു പുസ്തകവും ഒരു അദ്ധ്യാപകനിൽ നിന്നും ഇരുപത് പുസ്തകവും വീതം ഒരു ലക്ഷം പുസ്തകം സമാഹരിച്ച് എം.പിക്ക് കൈമാറാൻ ലക്ഷ്യമിടുന്നതായി ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അറിയിച്ചു. നവംബർ മാസം ഷാർജ അന്താരാഷ്ട്ര പുസ്തക മേളയോടനുബന്ധിച്ച് സമാഹരണം പൂർത്തീകരിക്കും.'ബുക് ഡ്രൈവ്' എന്ന ഈ പദ്ധതിക്ക് സുനിൽരാജ്, അബ്ദുൾ മനാഫ് എന്നിവരാണ് നേതൃത്വം നൽകുന്നത്. സമാഹരിക്കുന്ന പുസ്തകങ്ങൾ തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തെരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥ ശാലകൾക്കും സ്‌കൂൾ കോളജ് ലൈബ്രറികൾക്കും നൽകുമെന്ന് ടി.എൻ. പ്രതാപൻ എംപി അറിയിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ.എ.റഹീം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.വി.നസീർ, വൈസ് പ്രസിഡന്റ് മാത്യു ജോൺ, ട്രഷറർ ബാബു വർഗീസ്, സ്‌കൂൾ സി.ഇ.ഒ കെ.ആർ.രാധാകൃഷ്ണൻ നായർ, പ്രിൻസിപ്പൽമാരായ ഡോ.പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, TNPRATHAP
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.