SignIn
Kerala Kaumudi Online
Thursday, 25 April 2024 6.18 PM IST

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റൽ സർവേ ഇന്ന് ആരംഭിക്കും

survey

പാലക്കാട്: സാക്ഷരതാ മിഷൻ അതോറിറ്റി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റൽ സർവേ ഇന്ന് ആരംഭിക്കും. ജില്ലാതല ഉദ്ഘാടനം മേലാർകോട് ഗ്രാമപഞ്ചായത്ത് വലതല സാംസ്‌കാരിക നിലയത്തിൽ വൈകിട്ട് 3:30ന് കെ.ഡി പ്രസേനൻ എം.എൽ.എ നിർവഹിക്കും. മേലാർക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല അദ്ധ്യക്ഷതയാകും. 800ൽപ്പരം വളണ്ടിയേഴ്സ് സർവ്വേയ്ക്ക് നേതൃത്വം നൽകും. ഒക്ടോബർ എട്ട് മുതൽ 12 വരെ നടക്കുന്ന സർവ്വേയ്ക്ക് തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാർ, അംഗങ്ങൾ,പ്രേരക്മാർ നേതൃത്വം നൽകും. പട്ടികജാതി പട്ടികവർഗ്ഗ ന്യൂനപക്ഷ വിഭാഗക്കാർ, അതിർത്തി പ്രദേശങ്ങളിലെ നിരക്ഷരർ എന്നിവരെ കണ്ടെത്തി 2023 ജനുവരിയോടെ സാക്ഷരരാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. 15 മുതൽ ഇവർക്കുള്ള ക്ലാസുകൾക്ക് തുടക്കം കുറിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.