SignIn
Kerala Kaumudi Online
Friday, 19 April 2024 7.14 AM IST

യു.കെ പാർലമെന്റിൽ ചരിത്രമെഴുതാൻ മനുഷ്യ റോബോട്ട് !

robot

ലണ്ടൻ : ഒക്ടോബർ 11ന് യു.കെ പാർലമെന്റ് സമ്മേളനത്തിൽ ഒരു വിശിഷ്ടാതിഥിയുടെ അഭിസംബോധന നിശ്ചയിച്ചിട്ടുണ്ട്. അതിഥിയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ ? അതൊരു മനുഷ്യനല്ല. പകരം ഒരു റോബോട്ടാണ്. വെറും റോബോട്ടല്ല, ഒരു ഹ്യൂമനോയിഡ് റോബോട്ട് ( മനുഷ്യ രൂപത്തിൽ നിർമ്മിച്ച റോബോട്ട് ) ആണ്. പേര് 'എയ്ഡ " ( Ai-da )​.

ഫാഷൻ, കല, സംഗീതം തുടങ്ങിയ സർഗ്ഗാത്മക മേഖലകൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ( എ.ഐ ) അഥവാ നിർമ്മിത ബുദ്ധി ഏതെങ്കിലും തരത്തിലെ ഭീഷണി ഉയർത്തുന്നുണ്ടോ എന്ന വിഷയത്തെ പറ്റിയാണ് പാലസ് ഒഫ് വെസ്റ്റ്‌മിൻസ്റ്ററിലെ ഹൗസ് ഒഫ് ലോർഡ്സിൽ എയ്ഡ സംസാരിക്കുക.

കമ്മ്യൂണിക്കേഷൻ ആൻഡ് ഡിജിറ്റൽ കമ്മിറ്റിയിലെ അംഗങ്ങളുമായും എയ്ഡ കൂടിക്കാഴ്ച നടത്തും. ലോകത്തെ ആദ്യത്തെ അൾട്ര - റിയലിസ്റ്റിക് റോബോട്ട് ആർട്ടിസ്റ്റ് ആണ് എയ്‌ഡ. 2019ൽ ഓക്സ്ഫഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർട്ട് ഗ്യാലറി ഉടമയായ എയ്‌ഡൻ മെല്ലർ എൻജിനിയേഡ് ആർട്സ് എന്ന റോബോട്ടിക്സ് കമ്പനിയുമായി ചേർന്നാണ് എയ്‌ഡയെ വികസിപ്പിച്ചത്.

ചിത്രരചന, ശില്പ നിർമ്മാണം തുടങ്ങിയ ജോലികൾ എയ്ഡ ഭംഗിയായി ചെയ്യും. എയ്‌ഡയുടെ ചിത്രം വരയ്ക്കാനുള്ള കഴിവിന് വേണ്ട സാങ്കേതികവിദ്യ വികസിപ്പിച്ചത് ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ്. ഇംഗ്ലീഷ് ഗണിതശാസ്ത്രജ്ഞയും എഴുത്തുകാരിയുമായിരുന്ന എയ്ഡ ലവ്‌ലേസിന്റെ സ്മരണാർത്ഥമാണ് നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന ഈ റോബോട്ടിന് എയ്ഡ എന്ന പേര് നൽകിയിരിക്കുന്നത്.

എയ്‌ഡയ്ക്ക് ആളുകളെ കണ്ട് ചിത്രങ്ങൾ വരയ്ക്കാൻ സാധിക്കും. 2019 മുതൽ താൻ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളിൽ ഉൾപ്പെടെ എയ്‌ഡ പ്രത്യക്ഷപ്പെടുന്നുണ്ട്. തന്റെ കൃത്രിമ കൈകൾ ഉപയോഗിച്ചാണ് എയ്ഡ പേപ്പറിലേക്ക് പെൻസിൽ ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നത്. ഇതിനായി പ്രത്യേക ക്യാമറകൾ എയ്ഡയുടെ കണ്ണുകളിൽ സ്ഥാപിച്ചിട്ടുണ്ട്. സ്വന്തം ഛായച്ചിത്രങ്ങളും എയ്‌ഡ വരയ്ക്കാറുണ്ട്. ക്യാമറകളും അൽഗരിതവും റോബോട്ടിക് കൈകളുമാണ് ഇതിന് എയ്‌ഡയെ സഹായിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ ഛായച്ചിത്രം എയ്‌ഡ ഈ വർഷം ആദ്യം വരച്ചിരുന്നു. ' അൽഗരിതം ക്വീൻ " എന്നാണ് ഈ ചിത്രം അറിയപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.