കിളിമാനൂർ:പഴയകുന്നുമ്മൽ ഗ്രാമപഞ്ചായത്തിലെ നവകേരളം സമ്പൂർണ സുരക്ഷിത ലൈഫ് ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം രാജാരവിവർമ്മ കമ്മ്യൂണിറ്റി ഹാളിൽ കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി.മുരളി നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജി.എൽ.അജീഷ്,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ദീപ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സിബി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.സുമ,ബി. ഗിരിജകുമാരി ,എസ്.അനിൽകുമാർ,ഷീജ സുബൈർ,സുമ സുനിൽ,എസ്.ശ്രീലത ടീച്ചർ,എൻ.സലിൽ,രതി പ്രസാദ്,അജ്മൽ എൻ.എസ്,ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ എസ്.രഘുനാഥൻ നായർ,കില ഫാക്കൽടി എം.സത്യശീലൻ,അസിസ്റ്റന്റ് സെക്രട്ടറി ദീപ എം.ആർ എന്നിവർ സംസാരിച്ചു.വൈസ് പ്രസിഡന്റ് ഷീബ.എസ്.വി സ്വാഗതവും വി.ഇ.ഒ നിഹാദ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |