തിരുവനന്തപുരം: സൗത്ത് ഇന്ത്യൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനന്തപുരി മേക്ക് ഓവർ കോണ്ടസ്റ്റ് നടത്തുന്നു. 11ന് രാവിലെ 10ന് തമ്പാനൂർ അപ്പോളോ ഡി മോറോയിൽ മന്ത്രി ആന്റണി രാജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന സമാപന ചടങ്ങിൽ സിനിമാതാരം ദുർഗാകൃഷ്ണ വിജയിക്ക് കിരീടം അണിയിക്കും. സിനിമാ താരങ്ങളായ സുചിത്ര, യുവകൃഷ്ണ തുടങ്ങിയവർ പങ്കെടുക്കും. ട്രെഡീഷണൽ വധു, പാർട്ടി മേക്കപ്പ് വിഭാഗങ്ങളിലായി നടക്കുന്ന മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 100 മേക്കപ്പ് ആർട്ടിസ്റ്റുകൾ പങ്കെടുക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ പ്രസ്ക്ളബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |