തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ മേഖലയിലെ മികവുകൾ പങ്കുവയ്ക്കുന്ന ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോയുടെ മൂന്നാം എഡിഷൻ ഡിസംബർ മുതൽ കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യും. 2020ലെ കൊവിഡ് കാലം മുതലുള്ള സ്കൂളുകളുടെ പ്രവർത്തന മികവാണ് മൂന്നാം എഡിഷന് പരിഗണിക്കുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്ന സ്കൂളുകളിൽ നിന്ന് തിരഞ്ഞൈടുക്കുന്ന 150 സ്കൂളുകളാണ് റിയാലിറ്റിഷോയിൽ പങ്കെടുക്കുക. എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള സ്കൂളുകൾക്ക് പൊതുവായാണ് മത്സരം.അപേക്ഷയോടൊപ്പം സ്കൂളുകൾ അവർ നടത്തിയ പ്രവർത്തനങ്ങളുടെ മൂന്നു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വീഡിയോയും പ്രസന്റേഷനും നൽകണം.ഒന്ന്,രണ്ട്,മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 20 ലക്ഷം,15 ലക്ഷം,10 ലക്ഷം എന്നിങ്ങനെയാണ് സമ്മാനങ്ങൾ.അവസാന റൗണ്ടിലെത്തുന്ന സ്കൂളുകൾക്ക് 2 ലക്ഷം രൂപ വീതവും ആദ്യ റൗണ്ടിലെ സ്കൂളുകൾക്ക് 15000 രൂപ വീതവും നൽകും. അപേക്ഷ ഓൺലൈനായി സമർപ്പിക്കേണ്ട വിശദാംശങ്ങൾ ഒക്ടോബർ മൂന്നാം വാരത്തോടെ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പ്രസ്താവനയിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |