കൊച്ചി: ബിസിനസ് രംഗത്തെ സമഗ്ര സംഭാവനയ്ക്ക് ലണ്ടൻ ആസ്ഥാനമായ ഗ്ലോബൽ കേരള ഇനിഷ്യേറ്റീവ് - കേരളീയം ഏർപ്പെടുത്തിയ ടി. ഹരിദാസ് സ്മാരക പുരസ്കാരം ജെ.കെ. മേനോന്. മുൻ ലോക കേരളസഭാംഗവും കേരളീയം യു.കെ. ചാപ്ടർ ചെയർമാനുമായിരുന്ന ടി. ഹരിദാസിന്റെ പേരിലുള്ള ആദ്യ പുരസ്കാരം ലണ്ടനിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നു നൽകും.
ഖത്തർ ആസ്ഥാനമായ എ.ബി.എൻ കോർപ്പറേഷൻ ചെയർമാനായ ജെ.കെ. മേനോൻ സാംസ്കാരിക രംഗത്തും സജീവമാണ്. പിതാവ് അഡ്വ. സി.കെ. മേനോന്റെ സ്മരണാർത്ഥം നിർദ്ധനർക്കുള്ള ഭവനപദ്ധതി മൂന്നു വർഷമായി തുടരുന്നു. നോർക്ക ഡയറക്ടർ, കേരള സർക്കാരിന്റെ ഇൻകെൽ ഡയറക്ടർ, ഖത്തർ ഐ.ബി.പി.സി ചെയർമാൻ തുടങ്ങിയ നിലകളിലും പ്രവർത്തിക്കുന്നു.
അവാർഡ്ദാന ചടങ്ങിൽ രാജ്യസഭാംഗവും കേരളീയം ചെയർമാനുമായ അബ്ദുൽ വഹാബ്, വർക്കിംഗ് ചെയർമാൻ
ജി. രാജ്മോഹൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |