SignIn
Kerala Kaumudi Online
Thursday, 25 April 2024 11.15 AM IST

വൻ ബഹിരാകാശ കുതിപ്പിന് ഐ.എസ്. ആർ.ഒ ആറ് ടൺ വിക്ഷേപണ ശേഷി നേടാൻ ഇന്ത്യ

gslv

തിരുവനന്തപുരം:ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിലും വാണിജ്യ വിക്ഷേപണത്തിലും വൻ കുതിപ്പിന് കളമൊരുക്കി ചരിത്രത്തിലാദ്യമായി ആറ് ടൺ ഭാരമുള്ള ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനുള്ള ശേഷി തെളിയിക്കാൻ ഐ. എസ്. ആർ. ഒ.

രാജ്യത്തിന്റെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ ജി.എസ്.എൽ.വി. മാർക്ക് ത്രീ ബ്രിട്ടീഷ് കമ്പനിയായ വൺ വെബ്ബിന്റെ 36 കമ്മ്യൂണിക്കേഷൻ ഉപഗ്രഹങ്ങൾ ഒന്നിച്ച് വിക്ഷേപിക്കാനാണ് ഒരുങ്ങുന്നത്. ഈ ഉപഗ്രഹങ്ങളുടെ മൊത്തം ഭാരം ആറ് ടൺ ആണ്. ഒക്ടോബർ 22ന് പുലർച്ചെ 12.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ കേന്ദ്രത്തിലാണ് വിക്ഷേപണം.

ഇതുവരെ പി.എസ്.എൽ.വി.റോക്കറ്റിൽ രണ്ട് ടണ്ണിൽ താഴെയുള്ള ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചിരുന്നത്. 500കിലോ വരെയുള്ള കുഞ്ഞൻ ഉപഗ്രഹങ്ങളെ വിക്ഷേപിക്കാൻ സ്‌മാൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ ( എസ്. എസ്. എൽ. വി )എന്ന കുഞ്ഞൻ റോക്കറ്റും ഇന്ത്യ നിർമ്മിച്ചിട്ടുണ്ട്.

മനുഷ്യ ദൗത്യവും ഗോളാന്തര യാത്രകളും പോലുള്ള വമ്പൻ ദൗത്യങ്ങൾക്ക് ആറ് ടൺ വിക്ഷേപണ ശേഷിയെങ്കിലും അനിവാര്യമാണ്. പതിറ്റാണ്ടുകൾക്കു മുമ്പേ അമേരിക്കയും റഷ്യയും സമീപകാലത്ത് ചൈനയും വരെ നേടിയതാണ് ഈ ശേഷി. ഇന്ത്യൻ സാങ്കേതിക വിദ്യയ്‌ക്ക് ചെലവ് കുറവാണ്. അതിനാൽ ദൗത്യം വിജയിച്ചാൽ ഭാവിയിൽ ലോക രാജ്യങ്ങളുടെ വാണിജ്യ വിക്ഷേപണത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയ്‌ക്ക് ലഭിക്കും.

72 ബ്രിട്ടീഷ് ഉപഗ്രഹങ്ങൾ

ഇന്റർനെറ്റ് കണക്ടിവിറ്റിയിലെ ബ്രീട്ടിഷ് ഭീമനാണ് വൺ വെബ് നെറ്റ്‌വർക്ക്സ് ആക്സസ് അസോസിയേറ്റ്സ് ലിമിറ്റഡ്.

കമ്പനിയിൽ ഏറ്റവും കൂടുതൽ ഓഹരി (30 % )​ ഇന്ത്യൻ ടെലികോം കമ്പനിയായ ഭാരതി എന്റർപ്രൈസസിനാണ്. ബ്രിട്ടീഷ് സർക്കാരിന് 17% ഓഹരിയുണ്ട്.

സർക്കാരുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും നെറ്റ്‌വർക്ക് സേവനം നൽകാൻ വൺ വെബ്ബ് മൊത്തം 245 ഉപഗ്രഹങ്ങൾ വിക്ഷേപിക്കും.

അതിൽ 72 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാൻ ഐ.എസ്.ആർ.ഒ.യുടെ വാണിജ്യ സ്ഥാപനമായ ന്യൂസ്‌പെയ്സ് ഇന്ത്യയുമായി കരാറായിട്ടുണ്ട്.

അതിന്റെ ആദ്യ വിക്ഷേപണമാണ് 22ന്.

അടുത്ത 36 ഉപഗ്രഹങ്ങൾ ജനുവരിയിൽ വിക്ഷേപിക്കും.

ജി.എസ്.എൽ.വി. മാർക്ക് ത്രീ

 44മീറ്റർ ഉയരം,​ 640ടൺ ഭാരം

മൂന്ന് ജ്വലന ഘട്ടങ്ങൾ

ആദ്യം ഖര എൻജിനും രണ്ട് സ്ട്രാപ് ഓൺ ബൂസ്റ്ററുകളും

രണ്ടാം ഘട്ടം രണ്ട് ദ്രവ ഇന്ധന വികാസ് എൻജിനുകൾ

മൂന്നാം ഘട്ടം ഐ. എസ്. ആർ. ഒ സ്വന്തമായി വികസിപ്പിച്ച ക്രയോജനിക് എൻജിൻ

പത്തുടൺ വരെയുള്ള ഉപഗ്രഹങ്ങളെ താഴ്ന്ന ഭ്രമണപഥത്തിലും ആറുടൺ ഉപഗ്രഹങ്ങളെ 36,​000 കിലോമീറ്റർ ഉയരെ ഭൂസ്ഥിര ഭ്രമണപഥത്തിലും എത്തിക്കും.

ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ മനുഷ്യപേടകം വിക്ഷേപിക്കും

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, ISRO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.