SignIn
Kerala Kaumudi Online
Tuesday, 23 April 2024 4.02 PM IST

കണ്ണൂർ സർവകലാശാല: ബോർഡ് ഓഫ് സ്റ്റഡീസിൽ മികവുള്ളവരെ ഉൾപ്പെടുത്തണമെന്ന് സെനറ്റ് അംഗം

kannur

കണ്ണൂർ : കണ്ണൂർ സർവകലാശാലയിലെ ഏറ്റവും പ്രധാനപെട്ട സമിതിയായ പഠന ബോർഡുകൾ ഇല്ലാതായിട്ട് ഒരു വർഷം പിന്നിട്ട സാഹചര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സെനറ്റ് അംഗം ഡോ.ആർ.കെ.ബിജു ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾക്ക് മികവുറ്റ ബോധന രീതികൾ നടപ്പിലാക്കുന്നതിൽ പഠന ബോർഡുകൾക്ക് വലിയ പങ്കുവഹിക്കുവാനിരിക്കെ പഠന ബോർഡുകൾ ഇനിയും പൂർണതയിലേക്ക് എത്തിക്കാനാവാത്തത് വിദ്യാർത്ഥികൾക്ക് തിരിച്ചടിയായിരിക്കുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വൈസ് ചാൻസിലർ ബോർഡ്് അംഗങ്ങളുടെ രാഷ്ട്രീയം നോക്കാതെ അക്കാഡമികമികവുള്ളവരെ ഉൾപെടുത്തികൊണ്ടുള്ള ലിസ്റ്റ് ചാൻസിലർക്ക് അയക്കുവാൻ തയ്യാറാകണം
ന്യൂ ജനറേഷൻ കോഴ്സുകൾ അടക്കം ആരംഭിച്ചിരിക്കെ പല കോഴ്സുകൾക്കും സിലബസുകൾ തയ്യാറാക്കിയിരിക്കുന്നത് സാങ്കേതികമായൊരു കമ്മറ്റിക്ക് രൂപീകരിച്ചാണ്. ഇതുമൂലം ഗോൾവാൾക്കർ, സവർക്കാർ തുടങ്ങിയവരുടെ പുസ്തകങ്ങൾ സിലബസിൽ ഉൾപെടുത്തേണ്ടിവന്നു.ഇത് പിന്നീട് പിൻവലിക്കേണ്ടിവന്നതും സമീപകാലത്താണെന്നും വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.