കൊച്ചി: വടക്കേക്കോട്ട മെട്രോ സ്റ്റേഷനിൽ വലതുഭാഗത്തെ പ്രവേശന കവാടം നാളെ മുതൽ യാത്രക്കാർക്ക് തുറന്നു നൽകും. വലതു ഭാഗത്തെ സ്റ്റെയർ, എസ്കലേറ്റർ എന്നിവ പ്രവർത്തനസജ്ജമായി. നാളെ രാവിലെ 10.30ന് കെ.എം.ആർ.എൽ എം.ഡി ലോക്നാഥ് ബെഹ്റ പ്രവർത്തനോദ്ഘാടനം നിർവഹിക്കും. ഇതോടെ വൈക്കം, കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർക്കും തൃപ്പൂണിത്തുറ ടൗണിൽ നിന്ന് വരുന്നവർക്കും റോഡ് മുറിച്ചു കടക്കാതെ തന്നെ സ്റ്റേഷനിൽ പ്രവേശിക്കാനാകും. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ട വികസനത്തിന്റെ ഭാഗമായ വടക്കേക്കോട്ട, എസ്.എൻ ജംഗ്ഷൻ മെട്രോ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ ഒന്നിന് ഉദ്ഘാടനം ചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |