SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.18 PM IST

ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് തുടങ്ങി

offbeat

കൊടുമൺ : അത്‌ലറ്റിക്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ജില്ലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾ, കോളേജുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ നിന്നായി 700ൽ അധികം കായിക താരങ്ങൾ പങ്കെടുക്കുന്നുണ്ട്. ജില്ലയിൽ അത്‌ലറ്റിക്‌സ് അസോസിയേഷനിൽ 63 സ്ഥാപനങ്ങളാണ് അഫിലിയേറ്റ് ചെയ്തിട്ടുള്ളത്. ഈ സ്ഥാപനങ്ങളിൽ നിന്നുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കായികമേള നടക്കുന്നത്. 1,2,3 സ്ഥാനങ്ങൾ ലഭിക്കുന്നവർ 20 മുതൽ 23 വരെ തേഞ്ഞിപ്പാലത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. ജില്ലാതല ഉദ്ഘാടനം കൊടുമൺ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ശ്രീധരൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് ധന്യദേവി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അത്‌ലറ്റിക് സെക്രട്ടറി കെ. ചന്ദ്രശേഖരപിള്ള, ബിനോയ് തോമസ്, എസ്.മോഹനൻ നായർ, എബ്രഹാം കെ. ജോസഫ്, ജോർജ് ബിനുരാജ് എന്നിവർ സംസാരിച്ചു. അടുത്ത മാസം ജില്ലാ സ്‌കൂൾ കായികമേളയും കൊടുമൺ സ്റ്റേഡിയത്തിൽ നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. കിഫ്ബിയിലൂടെ 15.10 കോടി ചെലവഴിച്ചാണ് കൊടുമൺ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.