തിരുവനന്തപുരം: എൻജിനിയറിംഗ്, ആർക്കിടെക്ചർ പ്രവേശനത്തിനുള്ള മൂന്നാം അലോട്ട്മെന്റിന് 11ന് വൈകിട്ട് നാലുവരെ www.cee.kerala.gov.in ൽ ഓപ്ഷൻ നൽകാം. പുതുതായി ഉൾപ്പെടുത്തിയ സ്വാശ്രയ കോളേജുകളിലേക്കും കോഴ്സുകളിലേക്കും ഈ ഘട്ടത്തിൽ ഓപ്ഷൻ നൽകാം. ഹയർ ഓപ്ഷനുകൾ പരിഗണിക്കണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തണം. സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലേക്കുള്ള അവസാന അലോട്ട്മെന്റാണിത്. വിവരങ്ങൾ വെബ്സൈറ്റിൽ. ഹെൽപ്പ് ലൈൻ- 0471 2525300
സ്പോട്ട് അഡ്മിഷൻ
തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ എം.ബി.എ ഈവനിംഗ് കോഴ്സിലേക്ക് സ്പോട്ട് അഡ്മിഷൻ ഒക്ടോബർ 11ന് രാവിലെ 10ന് കുളത്തൂർ മൺവിള ഗവ.ആട്ടോണമസ് സ്ഥാപനമായ എ.സി.എസ്.ടി.ഐയിൽ വച്ച് നടക്കും.വിവരങ്ങൾക്ക്: 919496598031,www.acstikerala.com
ശബരിമലയിൽ താത്ക്കാലിക ജോലിയ്ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ശബരിമലയിൽ ദിവസവേതന
അടിസ്ഥാനത്തിൽ ജോലിയ്ക്ക് താത്പര്യമുളള ഹിന്ദുക്കളായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.18നും 60നും മദ്ധ്യേ പ്രായമുളളവർക്ക് അപേക്ഷിക്കാം.അവസാനതീയതി ഒക്ടോബർ 12.അപേക്ഷയോടൊപ്പം പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ്,മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഒറിജിനലും,മറ്റു സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ ശരിപ്പകർപ്പുകളും ഹാജരാക്കണം.വിശദവിവരങ്ങൾക്ക് ദേവസ്വം ബോർഡ് വെബ്സൈറ്റിൽ ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |