ആലപ്പുഴ : കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പുഴ അക്കാദമിക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 'നവകേരള സൃഷ്ടിയും പാഠ്യപദ്ധതി പരിഷ്കരണവും' എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. ആലപ്പുഴ അദ്ധ്യാപക ഭവനിൽ നടക്കുന്ന പരിപാടിയിൽ 11 ഉപജില്ല കളിൽ നിന്നും 70 അദ്ധ്യാപകർ ശില്പശാലയിൽ പങ്കെടുക്കുന്നു.
വി.അബുരാജ് ഉദ്ഘാടനം നിർവഹിച്ചു. രാജേഷ് എസ്. വള്ളിക്കോട് വിഷയാവതരണം നടത്തി.
കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് എസ്.വിജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. സി.ജ്യോതികുമാർ സ്വാഗതവും വി.സന്തോഷ് നന്ദിയും പറഞ്ഞു. വി. അനിത , പി.ഡി.ജോഷി, എസ്.സത്യജ്യോതി, ജെ.എ.അജുമോൻ , പി.കെ.ഉമാനാഥൻ , എസ്.സിന്ധു , എൻ.ആർ.സീത, എന്നിവർ സംസാരിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |