ശ്രീനഗർ: തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ പൊലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗം (എസ്.ഐ.യു) നഗരത്തിലെ രണ്ടിടങ്ങളിൽ തെരച്ചിൽ നടത്തി. തീവ്രവാദികളും കൂട്ടാളികളും തമ്മിലുള്ള ബന്ധം ഇല്ലാതാക്കുന്നതിനാണ് പരിശോധനയെന്ന് പൊലീസ് അറിയിച്ചു. പാംപോറിനും കുൽഗാമിനും ശേഷമുള്ള വിവിധ യു.എൽ.പി.എ കേസുകളുടെ പശ്ചാത്തലത്തിൽ ഷീറാസ് കോളനി ഗാനിയിലും ഷൽബാഫ് മൊഹല്ല കോളനിയിലുമുള്ള സംശയാസ്പദമായ വീടുകളിൽ പരിശോധന നടത്തിയതായും പൊലീസ് പറഞ്ഞു. പരിശോധനയിൽ ആയുധങ്ങൾ കണ്ടെടുത്തു. ഇതു സംബന്ധിച്ചും അന്വേഷിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |