ചേർത്തല:ചാരമംഗലം ഗവ. ഡി.വി എച്ച്.എസ്.എസിലെ കൊയ്ത്തുത്സവം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു. ബ്ലോക്ക് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.ഡി.ഷിമ്മിപി.ടി.എ പ്രസിഡന്റ് പി.അക്ബർ, പ്രിൻസിപ്പൽ കെ.രശ്മി ,അദ്ധ്യാപകർ,വിവിധ ക്ലബ്ബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ഈ അദ്ധ്യയന വർഷത്തിൽ പുതുതായി സ്കൂളിൽ പ്രവേശനം നേടിയ ക്കാം ക്ലാസുകാരാണ് ഉമ എന്ന നെൽവിത്ത് വിതച്ചത്. ഞാറ് നടീൽ, കള പറിക്കൽ,വളമിടൽ,നനയ്ക്കൽ തുടങ്ങിയ ഓരോ ഘട്ടവും കുട്ടികൾ തന്നെ നിർവഹിച്ചു. തികച്ചും ജൈവ കൃഷി രീതിയാണ് അവലംബിച്ചത്. കൊയ്ത കറ്റകൾ മെതിച്ച് അരിയാക്കി കുട്ടികൾക്ക് പായസം വെച്ച് കൊടുക്കാറാണ് പതിവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |