കൊല്ലം: കൊല്ലം കോർപ്പറേഷൻ അഴിമതിക്കാരുടെ താവളമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു. സൂപ്രണ്ടിംഗ് എൻജിനിയറുടെ വ്യാജ ഒപ്പിട്ട് പണം തട്ടിയ സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥൻമാരെ സസ്പെൻഡ് ചെയ്യാനും നിയമനടപടികൾ സ്വീകരിക്കാനും മേയർ തയ്യാറാകണം. ഗുരുതരമായ ഒരു ക്രിമിനൽ കുറ്റം നടന്നിട്ടും മേയർ ഉൾപ്പടെയുള്ളവർ കാണിക്കുന്ന മൗനം പ്രതിഷേധാർഹമാണ്. അഴിമതിയുടെ താവളമായി മാറിയ കൊല്ലം കോർപറേഷൻ ഭരണത്തിന് അറുതി വരുത്താൻ ജനാധിപത്യശക്തികൾ അണിചേരണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |