SignIn
Kerala Kaumudi Online
Friday, 29 March 2024 3.32 AM IST

നിയമലംഘനം: അഞ്ചിലൊന്ന് വാഹനവും പിടിയിൽ; കണ്ണുതുറക്കാതെ എ.ഐ കാമറ

camera

തൃശൂർ: കേരളത്തിലെ മൊത്തം വാഹനങ്ങളുടെ അഞ്ചിലൊന്ന് വാഹനങ്ങളെയും നിയമലംഘനത്തിന് പൊലീസ് പിടികൂടിയിട്ടുണ്ടെന്ന് പൊലീസ്. അതേസമയം, ഗതാഗത നിയമലംഘനം കണ്ടെത്തി പിഴ ഇടുന്നതിന് 'നിർമിതബുദ്ധി'യിൽ (എ.ഐ) പ്രവർത്തിക്കുന്ന അത്യാധുനിക കാമറ ജില്ലയിൽ ഇതേവരെ കണ്ണുതുറന്നില്ല.

കെൽട്രോൺ ഇതേവരെ കാമറകൾ കൈമാറിയിട്ടില്ലെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. എന്ന് നൽകുമെന്ന വിവരവുമില്ല. വടക്കഞ്ചേരി ബസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ കാമറകൾ ഉടൻ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. പിടിയിലാവുന്നതിന്റെ പലമടങ്ങ് നിയമലംഘനം നിരത്തുകളിൽ നടക്കുന്നുണ്ടെന്നും നിയമലംഘകരെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പൊതുജനങ്ങളുടെ സഹകരണമാണ് വേണ്ടതെന്നും പൊലീസ് പറയുന്നു. ഇതിന്റെ ഭാഗമായി ട്രാഫിക് നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ കേരള പൊലീസിന്റെ 'ശുഭയാത്ര' വാട്‌സ് ആപ്പ് നമ്പറിലേക്ക് ഫോട്ടോയും വീഡിയോയും സഹിതം അയക്കണമെന്നാണ് പൊലീസിന്റെ നിർദ്ദേശം. നിയമലംഘകർക്കെതിരെ സ്വീകരിച്ച നടപടി ഏഴ് ദിവസത്തിനകം അറിയിക്കുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

'ശുഭയാത്ര' വാട്‌സാപ്പ് നമ്പർ: 9747001099
അപകടങ്ങളുടെ കണക്ക്

(ഈ വർഷം ആഗസ്റ്റ് വരെ സംസ്ഥാനത്തെ കണക്ക്)​

കേരളത്തിലെ വാഹനങ്ങൾ: ഏകദേശം ഒന്നരക്കോടി
ട്രാഫിക് നിയമം ലംഘിച്ചതിന് പിഴയിട്ടത്: 30 ലക്ഷം (30,01588 )
അശ്രദ്ധമായ ഡ്രൈവിംഗിന് കേസ്: 16,​657
മദ്യപിച്ച് വാഹനമോടിച്ചതിന് : 32,​810
റോഡപകടം: 29,​369
മരണം: 2895.

മൂന്ന് തവണ പിഴയിട്ടിട്ടും...

അനധികൃതമായി രൂപം മാറ്റിയും അപകടകരമായ ഫിറ്റിംഗ്‌സുകൾ വെച്ചും മൂന്ന് തവണ പിഴയിട്ട ടൂറിസ്റ്റ് ബസ് ജില്ലയിലുണ്ടെന്ന് ഉന്നതഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പിഴയിട്ടാലും വീണ്ടും നിയമലംഘനം തുടരുന്നവരുടെ എണ്ണം കൂടുകയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഒടുവിൽ, വാഹനത്തിന്റെ ഉടമയോടും ഡ്രൈവറോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശം നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു പിഴ ഈടാക്കിയത്. പിഴ ഓൺലൈൻ വഴിയോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ അടയ്ക്കാമെന്ന് അധികൃതർ പറയുന്നു. 30 ദിവസത്തിനകം അടച്ചില്ലെങ്കിൽ കേസ് കോടതിയിലേക്ക് കൈമാറും.

ജില്ലയിൽ സ്ഥാപിക്കേണ്ട എ.ഐ കാമറകൾ: 57


കെൽട്രോൺ ജീവനക്കാരുണ്ടാകും


കെൽട്രോണിലെ ജീവനക്കാരെ കാമറകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നിയോഗിക്കും. നിയമലംഘനങ്ങളുടെ ചിത്രമെടുക്കുന്നതും നടപടികളെടുക്കുന്നതും ഈ ജീവനക്കാരുടെ സഹായത്തോടെയാകും. ദേശീയപാതയിലും സംസ്ഥാനപാതയിലും അടക്കം കാമറകളുണ്ടാകും. സീറ്റ് ബെൽറ്റ്, ഹെൽമറ്റ്, നമ്പർ പ്‌ളേറ്റ്, ലൈറ്റ് എന്നിവയുമായി ബന്ധപ്പെട്ട നിയമലംഘനം അടക്കം കാമറയിൽ വ്യക്തമാകും. രാത്രിയിലും പകലും ഒരേപോലെ പ്രവർത്തിക്കും. നിയമലംഘനങ്ങളുടെ ദൃശ്യം പകർത്തി അപ്പോൾത്തന്നെ കൺട്രോൾ റൂമിലേക്ക് അയയ്ക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, VEHICLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.