SignIn
Kerala Kaumudi Online
Friday, 29 March 2024 3.13 PM IST

വേണ്ടത് നാടറിഞ്ഞുള്ള വികസനം: മന്ത്രി രാധാകൃഷ്ണൻ

kulam

ചേലക്കര: വികസന പ്രവർത്തനങ്ങൾ നാടിന്റെ ആവശ്യം അറിഞ്ഞാകണമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ പദ്ധതി വഴി നവീകരിച്ച പുലാക്കോട് അയ്യപ്പൻ കുളത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ വെള്ളത്തിന്റെ കാര്യം പ്രയാസമാകുമെന്നും ജലം സംഭരിച്ചാലേ ജലനിരപ്പ് നിലനിറുത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ച് 164 തൊഴിൽദിനങ്ങളെടുത്താണ് കുളം പുനർ നിർമ്മിച്ചത്. 25.8 സെന്റ് വിസ്തൃതിയുള്ള കുളത്തിന് ചുറ്റും സംരക്ഷണ ഭിത്തി, കുളിക്കടവ്, ചുറ്റുമതിൽ എന്നിവ തീർത്തു. പദ്ധതിക്കായി പ്രയത്‌നിച്ച വൈസ് പ്രസിഡന്റ് എച്ച്.ഷെലീലിനെയും തൊഴിലുറപ്പ് തൊഴിലാളികളെയും മന്ത്രി അഭിനന്ദിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ.മായ ടീച്ചർ, ജനപ്രതിനിധികളായ എച്ച്.ഷെലീൽ, ഷിജിത ബിനീഷ്, എല്ലിശേരി വിശ്വനാഥൻ, ജാനകി ടീച്ചർ, ബീന മാത്യൂ തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, RADHAKRISHNAN
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.