SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.14 PM IST

കേന്ദ്ര അവഗണന അവസാനിപ്പിക്കണം: എൻ.ജി.ഒ യൂണിയൻ

anilkumar

കോട്ടയം. കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സമ്മേളനം കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ഇ. മുഹമ്മദ് ബഷീർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എൻ.നിമൽരാജ് ചർച്ചകൾക്ക് മറുപടി നല്കി. പ്രസിഡന്റ് കെ.ആർ അനിൽകുമാർ പതാക ഉയർത്തി. ജില്ലാ സെക്രട്ടറി വി.കെ ഉദയൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ സന്തോഷ് കെ.കുമാർ വരവുചെലവ് കണക്കും അവതരിപ്പിച്ചു. കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിൽ മറ്റ് 18 പ്രമേയങ്ങൾ കൂടി അംഗീകരിച്ചു. പുതിയ ഭാരവാഹികളായി കെ.ആർ അനിൽകുമാർ (ജില്ലാ പ്രസിഡന്റ്), എസ്. അനൂപ്, ഷീന ബി.നായർ (വൈസ് പ്രസിഡന്റുമാർ), വി.കെ ഉദയൻ (ജില്ലാ സെക്രട്ടറി), എം.എൻ അനിൽകുമാർ, ജോയൽ ടി.തെക്കേടം (ജോയിന്റ് സെക്രട്ടറിമാർ), സന്തോഷ് കെ.കുമാർ (ജില്ലാ ട്രഷറർ), വി.കെ.വിപിനൻ, വി.സി അജിത്, സി ബി.ഗീത, കെ.ഡി സലിംകുമാർ, വി.സാബു, എം.ലക്ഷ്മി മോഹൻ, വി.വി വിമൽകുമാർ, സജിമോൻ തോമസ്, ഇ.എസ് സിയാദ് (ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ), സി ബി ഗീത (വനിതാ സബ് കമ്മറ്റി കൺവീനർ) എന്നിവരെയും തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, ANILKUMAR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.