തിരുവനന്തപുരം: പട്ടികജാതി ക്ഷേമസമിതിയുടെ സംസ്ഥാന സമര പ്രചാരണ ജാഥയുടെ സമാപനം കുറിച്ചുകൊണ്ട് പി.കെ.എസ് പ്രവർത്തകർ പങ്കെടുക്കുന്ന സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന് നടക്കും. പട്ടിക വിഭാഗത്തിൽപ്പെട്ട എല്ലാവർക്കും ഭൂമിയും വീടും ഉറപ്പാക്കുക, സ്വകാര്യമേഖലയിൽ പ്രത്യേകിച്ച് എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം ഏർപ്പെടുത്താൻ നിയമ നിർമ്മാണത്തിന് തയ്യാറാകുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
രാവിലെ 10ന് അയ്യങ്കാളി സ്ക്വയറിൽ സംസ്ഥാന സെക്രട്ടറി കെ. സോമപ്രസാദിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചനയോടെ മാർച്ച് ആരംഭിക്കും. തുടർന്ന് സെക്രട്ടറിയറ്റിന് മുന്നിൽ നടക്കുന്ന യോഗവും ധർണയും എ.കെ. ബാലൻ ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |