കൊച്ചി: കൊച്ചി കോർപ്പറേഷൻ മേയറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് സൈബർ തട്ടിപ്പുകാർ ഹാക്ക് ചെയ്തു. മേയറുടെ പ്രൊഫൈൽ ഫോട്ടോ മാറ്റി വിദേശ കുടുംബത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു. എന്നാൽ, മേയറുടെ പാർട്ടി വിവരങ്ങൾ ഉൾപ്പെടെ മാറ്റിയിട്ടില്ല. പേജിൽ വരുന്ന സന്ദേശങ്ങൾക്ക് താനുമായി ബന്ധമില്ലെന്നും തട്ടിപ്പിനിരയാകരുതെന്നും മേയർ അഡ്വ. എം. അനിൽകുമാർ അറിയിച്ചു.
എം. അനിൽകുമാർ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജ് സെപ്തംബർ 28നാണ് ഹാക്ക് ചെയ്യപ്പെട്ടതെന്ന് മേയർ പറഞ്ഞു. കേരള സൈബർ ക്രൈം വകുപ്പിനും ഫേസ്ബുക്ക് അധികൃതർക്കും രേഖാമൂലം പരാതി നൽകി.
പേജ് തിരിച്ചെടുക്കാൻ ശ്രമം തുടരുകയാണ്. തിരിച്ചുകിട്ടുന്ന മുറയ്ക്ക് ഔദ്യോഗികമായി അറിയിക്കും. സെപ്തംബർ 28ന് ശേഷം ഫേസ്ബുക്കിൽ വന്ന പോസ്റ്റുകളും മെസേജുകളും തന്റെയോ ഓഫീസിലെയോ അല്ല. അത്തരം സന്ദേശങ്ങളോ പോസ്റ്റുകളോ ശ്രദ്ധയിൽപ്പെട്ടാൽ അവഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |