കലഞ്ഞൂർ : കലഞ്ഞൂർ മഹാദേവ ക്ഷേത്രത്തിൽ രാത്രിയിൽ അതിക്രമിച്ചു കടന്ന യുവാവ് പിടിയിൽ. മാങ്കോട് ഷെമീന മൻസിലിൽ ഷമീറാണ് (33) കൂടൽ പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച്ച രാത്രി 11.45 ന് മഹാദേവർ ക്ഷേത്രത്തിന്റെ കോമ്പൗണ്ടിനുള്ളിൽ കടന്ന ഇയാളെ സെക്യൂരിറ്റി ചുമതലയിലുണ്ടായിരുന്നയാൾ പറഞ്ഞുവിടാൻ ശ്രമിച്ചപ്പോൾ അസഭ്യം വിളിച്ചുകൊണ്ട് ശാസ്താനടയുടെ ഉള്ളിൽ കയറി ഇരുന്നു. വിവരമറിഞ്ഞെത്തിയ കീഴ്ശാന്തി കൂടൽ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ നാട്ടുകാർ ഇയാളെ പിടികൂടിയിരുന്നു. ഉടൻ തന്നെ പൊലീസിന് കൈമാറി. അടുത്തിടെ, കഞ്ചാവ് കൈവശം വച്ചതിന് കൂടൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. കീഴ്ശാന്തിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടൽ ഇൻസ്പെക്ടർ പുഷ്പകുമാറിന്റെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |