SignIn
Kerala Kaumudi Online
Thursday, 25 April 2024 10.35 PM IST

തുടർച്ചയായി മോഷണം: 9 വർഷത്തിന് ശേഷം പ്രതി പിടിയിൽ

pic1

നാഗർകോവിൽ: നിരവധി മോഷണക്കേസിൽ പിടികിട്ടാതെ 9 വർഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പ്രത്യേക സംഘം പിടികൂടി. കന്യാകുമാരി, ആവരക്കുളം സ്വദേശി രവിയാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവി ഹരി കിരൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള എസ്.ഐ മഹേശ്വര രാജിന്റെ പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്. 2013ൽ അഞ്ചുഗ്രാമം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കന്യാകുമാരി ജില്ലയിലെയും തിരുനെൽവേലി ജില്ലയിലെ പല സ്റ്റേഷനുകളിലും ഇയാൾക്കെതിരെ 15 കേസുകൾ ഉള്ളതായി അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറഞ്ഞു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ തിരുച്ചിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.പ്രതിയുടെ കൈവശം നിന്ന് 18 പവന്റെ സ്വർണവും പൊലീസ് പിടിച്ചെടുത്തു. അഞ്ചുഗ്രാം സ്റ്റേഷനിൽ എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.