കൊച്ചി: സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച 'ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം" മെഗാ സംഗമം പരിപാടിക്ക് ലോക റെക്കാഡ്. മറൈൻ ഡ്രൈവിൽ 101 ഊഞ്ഞാലുകൾ ഒരുക്കിയ പരിപാടിയാണ് റെക്കാഡിൽ ഇടംപിടിച്ചത്. സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡ്ഡുമായ കെ.തോമസ് ജോസഫ് എന്നിവർ വേൾഡ് ബുക്ക് ഒഫ് റെക്കാഡ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
പരമ്പരാഗത ആഘോഷ കലാരൂപങ്ങളെ തനിമയോടെ അവതരിപ്പിച്ച് പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും ഒരുമ ആഘോഷിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്. പരമ്പരാഗത രീതിയിൽ മരവും കയറും ഉപയോഗിച്ചു നിർമ്മിച്ച ഊഞ്ഞാലുകളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. പൊതുജനങ്ങളെ സൗജന്യമായി പങ്കെടുപ്പിച്ച പരിപാടിയിൽ ചെണ്ടമേളം, സംഗീത മേള, വിർച്ച്വൽ റിയാലിറ്റി സോൺ തുടങ്ങിയവും ഒരുക്കിയിരുന്നു.
ജി.സി.ഡി.എ ചെയർമാൻ കെ.ചന്ദ്രൻ പിള്ള, സൗത്ത് ഇന്ത്യൻ ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ മുരളി രാമകൃഷ്ണൻ, സിയാൽ സി.എഫ്.ഒ ഷാജി ഡാനിയേൽ, ചലച്ചിത്രതാരം ഷീലു എബ്രഹാം, ടെലിവിഷൻ താരം സബീറ്റ ജോർജ്, ബാങ്ക് എച്ച്.ആർ മേധാവിയും അഡ്മിനുമായ ടി.ആന്റോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |