വക്കം: മുന്നറിയിപ്പില്ലാതെ റെയിൽവേ ഗേറ്റ് അടച്ചത് ജനങ്ങളെ വലച്ചു. വക്കം തോപ്പിക്ക വിളാകത്തെ റെയിൽവേ ഗേറ്റാണ് അറ്റകുറ്റപണികൾക്കായി ഞായറാഴ്ച രാവിലെ അടച്ചിട്ടത്. പണികൾ നടക്കുന്നതിനാൽ വൈകിട്ട് 6മണി വരെ ഗതാഗതം നിരോധിച്ചതായി ബോർഡും വെച്ചു. ഗേറ്റ് പൂട്ടുന്ന വിവരം മുൻകൂട്ടി അറിയാതെ സ്വകാര്യ ബസുകൾ അടക്കം ഒട്ടെറെ വാഹനങ്ങളാണ് ഇവിടെ എത്തിയത്. വക്കത്ത് വിവാഹം അടക്കമുള്ള ചടങ്ങിൽ പങ്കെടുക്കേണ്ടവരും ഇവിടെ കുടുങ്ങി. ഗേറ്റ് കഴിഞ്ഞ് അര കിലോമീറ്റർ പോകേണ്ടവർ പിന്നെ കിലോമീറ്റർ ചുറ്റിയാണ് വിവിധസ്ഥലങ്ങളിൽ എത്തിയത്. വഴിയറിയാതെ ചുറ്റിയവരും ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |