കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യാ സർവകലാശാലയിൽ സ്പേസ് ക്യാമ്പിന് തുടക്കം. കോഴിക്കോട് ആസ്ഥാനമായ യു.എൽ സ്പേസ് ക്ലബ്ബും കൊച്ചിൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പിൽ 70 ഹൈസ്കൂൾ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്. കൊച്ചിൻ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. സർവകലാശാലയിൽ ശാസ്ത്ര പ്രചാരണത്തിന് സ്ഥാപിച്ച സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി.സി.എസ്) ഹാളിലാണ് ക്യാമ്പ്. ഐ.എസ്.ആർ.ഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ.ജയറാം അദ്ധ്യക്ഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആസ്ട്രോഫിസിക്സ് മുൻ ഡയറക്ടർ ഡോ. പി. ശ്രീകുമാർ മുഖ്യാതിഥിയുമായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |