ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ സാക്ഷരത മിഷൻ അതോറിട്ടി നടപ്പാക്കുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം (എൻ.ഐ.എൽ.പി) സർവേയ്ക്ക് നഗരസഭയിൽ തുടക്കമായി. ഇരവുകാട് വാർഡിൽ നടന്ന ചടങ്ങിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് സർവേ ഉദ്ഘാടനം ചെയ്തു. സാക്ഷരത പ്രേരക്മാരായ എം.ഉഷ, പ്രമീളാ ദേവി, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. കുടുംബശ്രീ പ്രവർത്തകർ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ സർവേയിൽ പങ്കാളികളാകും. ആലപ്പുഴ നഗരസഭയിലെ 52 വാർഡുകളിലും കൗൺസിലർമാരുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ സർവേ പ്രവർത്തനം പുരോഗമിക്കുകയാണ്. പിന്നീട് വാർഡ് തലത്തിൽ സാക്ഷരത ക്ലാസുകൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |