ചെറുമുക്ക് : തെങ്ങുകയറ്റ തൊഴിലാളിയും പ്രദേശത്തെ കർഷകനുമായ മുളമൂക്കിൽ രാജന്റെ കുടുംബം ഈ വർഷവും നബിദിന ഘോഷയാത്രയ്ക്ക് മധുരം വിളമ്പി. ചെറുമുക്ക് വെസ്റ്റിലെ ഇരുവിഭാഗം സുന്നി പ്രവർത്തകരുടെ നബിദിന റാലിക്കാണ് മധുരം നൽകിയത്. കഴിഞ്ഞ 12 വർഷമായി രാജനും കുടുംബവും ഈ പതിവ് തുടരുന്നു. സാധാരണ മുട്ടായി ആണ് വിതരണം ചെയ്യാറ്. ഇത്തവണ സേമിയ പായസമാണ് വിതരണം ചെയ്തത്. ഭാര്യയും മൂന്നുമക്കളുമടങ്ങുന്നതാണ് രാജന്റെ കുടുംബം.
രാവിലെ ഏഴരയ്ക്ക് മമ്പാഉൽ ഉലൂം മദ്രസാ പ്രസിഡന്റ് വി.പി. മജീദ് ഹാജി പതാക ഉയർത്തിയ ശേഷം തുടങ്ങിയ ഘോഷയാത്ര ഉച്ചയ്ക്ക് ഒരു മണിക്ക് അവസാനിപ്പിച്ചു. തുടർന്ന് മൗലീദ് പാരായണവും ഭക്ഷണ വിതരണവും നടന്നു. വൈകിട്ട് വിദ്യാർത്ഥികളുടെ ഗാനവിരുന്ന് അരങ്ങേറി.
മദ്രസ അദ്ധ്യാപകരായ വി.ടി. മുഹമ്മദ് ഹസ്സൻ, കെ, നിസാർ, ഷാജഹാൻ മൗലവി
മദ്രസ കമ്മിറ്റി ഭാരവാഹികളായ സെക്രട്ടറി വി.പി. അബൂബക്കർ സിദ്ദിഖ്, എ.കെ. സലാം , കരുമ്പിൽ അഷ്റഫ് , എ.കെ. ഉവൈസ് , സി.പി. സാക്കിർ, കരുമ്പിൽ കാലിദ് , ടി. ഹബീബ് , കരുമ്പിൽ ഷരീഫ്, നെച്ചിക്കാട്ട് സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |