SignIn
Kerala Kaumudi Online
Friday, 29 March 2024 2.15 PM IST

പൊന്നാനി ഉപജില്ല ശാസ്‌ത്രോത്സവം ചൊവ്വാഴ്ച്ച തുടങ്ങും

c

പൊന്നാനി: പൊന്നാനി ഉപജില്ല സ്‌കൂൾ ശാസ്‌ത്രോത്സവത്തിന് ചൊവ്വാഴ്ച്ച തുടക്കമാകും. പുതുപൊന്നാനി എം ഐ ജി.എച്ച്.എസ്.എസിൽ രണ്ട് ദിവസങ്ങളിലായാണ് മേള. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഐ.ടി വിഭാഗങ്ങളിൽ മത്സരങ്ങൾ നടക്കും. ഉപജില്ലയിലെ എൽ.പി, യു.പി, ഹൈസ്‌ക്കൂൾ, എച്ച്.എസ്.എസുകളിൽ നിന്നായി 1500ൽ പരം വിദ്യാർത്ഥികൾ മേളയിൽ മാറ്റുരയ്ക്കും. മുന്നൂറ് ഇനങ്ങളിലാണ് മത്സരം.

കോവിഡാനന്തരം നടക്കുന്ന ആദ്യ ഉപജില്ല ശാസ്ത്രമേളയാണിത്. മേളയുടെ ആദ്യ ദിവസമായ ചൊവ്വാഴ്ച്ച ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, തത്സമയ പ്രവൃത്തി പരിചയ വിഭാഗങ്ങളിലെ മുഴുവൻ മത്സരങ്ങളും നടക്കും. ഐടിയിൽ നാല് ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ബുധനാഴ്ച്ച ഗണിതശാസ്ത്രത്തിലെ മുഴുവൻ മത്സരങ്ങളും ഐ.ടിയിലെ ശേഷിക്കുന്നവയും നടക്കും. മേളയിലെ മുഴുവൻ ഇനങ്ങളുടെയും പ്രദർശനവുമുണ്ടാകും.

പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്യും . മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ജനറൽ കൺവീനർ കെ.പി. യഹിയ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SCIENCE FEST
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.