എടപ്പാൾ: മഹാകവി അക്കിത്തത്തിന്റെ രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ആധുനികത ഭാരതീയസാഹിത്യത്തിൽ എന്ന ദേശീയ സെമിനാറിനുള്ള ഒരുക്കങ്ങളാവുന്നു. ഈ മാസം 22ന് ദേശീയ സെമിനാറും 23ന് വള്ളത്തോൾ വിദ്യാപീഠം നടത്തുന്ന അക്കിത്തം കവിതാ സെമിനാറുമാണ് നടക്കുന്നത്.
ഇതോടൊപ്പം അക്കിത്തത്തിന്റെ പുസ്തകങ്ങളുടെയും ഫോട്ടോകളുടെയും അദ്ദേഹത്തിന് ലഭിച്ച പുരസ്കാരങ്ങളുടെയുമെല്ലാം പ്രദർശനം, ചർച്ചകൾ എന്നിവയും നടത്താൻ ശനിയാഴ്ച ചേർന്ന സ്വാഗതസംഘം യോഗം തീരുമാനിച്ചു. ചാത്തനാത്ത് അച്യുതനുണ്ണി അദ്ധ്യക്ഷനായി. സി.വി.ഗോവിന്ദൻ, നന്ദൻ, ടി.വി.ശൂലപാണി, ഡോ.കിരാതമൂർത്തി, കെ.വിജയൻ, പി.വി.നാരായണൻ, ഉത്തമൻ കാടഞ്ചേരി, ശശി കുമരനെല്ലൂർ, അടാട്ട് വാസുദേവൻ, രാമചന്ദ്രൻ കടവല്ലൂർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |