പത്തനംതിട്ട : പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ വടശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ചു. സ്കൂളിന്റെ വികസനം, പാഠ്യപ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സ്ഥിതി വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. തുടർന്ന് പട്ടികവർഗ വികസന വകുപ്പിനു കീഴിൽ കടുമീൻചിറയിലെ പി.എം.എച്ച് ബോയ്സ് ഹോസ്റ്റൽ, അടിച്ചിപ്പുഴ കോളനിയിലെ സാമൂഹിക പഠനമുറി, ചിറ്റാറിലെ പി.എം.എച്ച് ഗേൾസ് ഹോസ്റ്റൽ എന്നിവ സന്ദർശിച്ച് പ്രവർത്തനവും അടിസ്ഥാന സൗകര്യങ്ങളും വിലയിരുത്തി. ആങ്ങമൂഴി, മൂഴിയാർ, കക്കി, പ്ലാപ്പള്ളി, മഞ്ഞത്തോട് എന്നിവിടങ്ങളും സന്ദർശിച്ചു. വനമേഖലയിലെ അന്തേവാസികളായ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവരെ കണ്ടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |